You are Here : Home / എഴുത്തുപുര

ഹര്‍ത്താലില്‍ വ്യാപക അക്രമം

Text Size  

Story Dated: Wednesday, July 10, 2013 09:37 hrs UTC

ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി.ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായ തോതില്‍ അക്രമം അഴിച്ചു വിട്ടു. കണ്ണൂര്‍ തില്ലങ്കേരിയില്‍ പ്രിയദര്‍ശിനി ക്ലബും കോണ്‍ഗ്രസ് ഓഫിസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തീയിട്ടു. കൂത്തുപറമ്പ് വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.പി വിജയന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി.കോട്ടയം കുമാരനല്ലൂരില്‍ വിവാഹപാര്‍ട്ടികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.കോഴിക്കോട് കുന്ദമംഗലത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേരെയും ആലപ്പുഴയില്‍ കല്ലേറിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.തിരുവനന്തപുരത്ത് എം.എ വാഹിദ് എം.എല്‍.എയുടെ ഓഫിസിനു നേരെയും കല്ലേറുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More