You are Here : Home / എഴുത്തുപുര

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി

Text Size  

Story Dated: Friday, September 06, 2013 07:26 hrs UTC

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനോട് സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം തേടി.ഏത് സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടതെന്ന് വിശദീകരിക്കണമെന്ന് കെ.ആര്‍ ചൗരസ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.എ.സമ്പത്ത് ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.