You are Here : Home / എഴുത്തുപുര

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: വിഎസ്

Text Size  

Story Dated: Thursday, September 05, 2013 06:41 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സേവന തല്‍പരനായിരിക്കേണ്ട പോലീസുകാരന്‍ ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പ് പ്രതീക്ഷിച്ചുകൊണ്ടാണ് ഇടതുമുന്നണി മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധവും മറ്റും നടത്തുന്നത്. എന്നാല്‍ പ്രതിഷേധക്കാരുടെ ജീവനെടുക്കുന്ന തരത്തില്‍ ഇത്തരം ഹീനവും മൃഗീയവുമായ മര്‍ദ്ദനമുറ അംഗീകരിക്കാനാകില്ലെന്നും വി എസ് പറഞ്ഞു.മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വിഎസ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More