You are Here : Home / എഴുത്തുപുര

സേനയെ ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താനാവില്ല: കോടിയേരി

Text Size  

Story Dated: Friday, August 09, 2013 05:57 hrs UTC

ഭീകരവാദ പാര്‍ട്ടികളോട് ഇല്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സമരക്കാരോട് സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.കേന്ദ്രസേന കേരളത്തില്‍ വന്ന് അതിക്രമം കാണിച്ച് പോയാല്‍ അതിന് ഉത്തരം പറയേണ്ടി വരിക കേരള പോലീസായിരിക്കുമെന്നും കോടിയേരി പറഞ്ഞു.സമരക്കാരെ പ്രവേശിപ്പിക്കരുതെന്ന് വീടുകളില്‍ പോലും നോട്ടീസ് പതിപ്പിക്കുകയാണ്. സി.പി.എം നേതാക്കളെ നോട്ടീസ് നല്‍കി വിളിച്ച് വരുത്തുന്നത് കരുതല്‍ തടങ്കലിന് വേണ്ടിയാണ്. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് കേന്ദ്രസേനയെ വിളിപ്പിച്ചത്. പ്രകോപനം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍
ശ്രമിക്കുന്നത്.സേനയെ ഉപയോഗിച്ചുകൊണ്ടൊന്നും സമരത്തെ അടിച്ചമര്‍ത്താനാവില്ല. എല്‍.ഡി.എഫിന്റേത് അക്രമ സമരമല്ല. സമാധാനപരമായ സമരമായിരിക്കും നടത്തുക. സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാനല്ല എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.എന്ത് സന്നാഹമൊരുക്കിയാലും സമരക്കാര്‍ തിരുവനന്തപുരത്തെത്തും.  തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.