You are Here : Home / എഴുത്തുപുര

തലസ്ഥാനത്ത് തെരുവുയുദ്ധം;വി.എസിന് നേരെ ഗ്രനേഡ്

Text Size  

Story Dated: Tuesday, July 09, 2013 08:51 hrs UTC

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു തലസ്ഥാനത്തു പ്രക്ഷോഭം.  നഗരം യുദ്ധക്കളം.പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടയിലേക്ക് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഇരിക്കുന്ന കസേരയുടെ അരികിലാണ് ഗ്രനേഡ് വീണത്. ഗ്രനേഡ് പ്രയോഗത്തെ തുടര്‍ന്ന് വി.എസിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഡോക്ടര്‍ എത്തി വി.എസിനെ പരിശോധിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ പോലീസിന് നേരെ ശക്തമായ ആക്രമണം നടത്തി. പോലീസിന് നേരെ പെട്രോള്‍ ബോംബും വീണു.ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More