You are Here : Home / എഴുത്തുപുര

ബുദ്ധഗയയില്‍ സ്‌ഫോടനം:അഞ്ചു പേര്‍ക്ക് പരുക്ക്

Text Size  

Story Dated: Sunday, July 07, 2013 06:50 hrs UTC

ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 5.15 നായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. പിന്നാലെ രണ്ടു മിനിറ്റ് ഇടവിട്ട് ഏഴ് സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായി. ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍  കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണമാണെന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More