You are Here : Home / എഴുത്തുപുര

യുഡിഎഫില്‍ പ്രശ്നം ഗുരുതരം: ലീഗ്

Text Size  

Story Dated: Thursday, July 04, 2013 06:11 hrs UTC

യുഡിഎഫിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്‌ലിം ലീഗ്. ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞശേഷം ലീഗ് ഇക്കാര്യത്തില്‍ നിലപാടെടുക്കും.യു ഡി എഫിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ . എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണം. അല്ലാത്തപക്ഷം മുന്നോട്ടുപോകാന്‍ മുന്നണിക്ക് കഴിയില്ല. കോഴിക്കോട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. 
ചര്‍ച്ചകളിലെ തീരുമാനം വരുംവരെ കാക്കാനാണ് ലീഗ് തീരുമാനമെന്നു അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം യു ഡി എഫിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ്. ലീഗിനെതിരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിമര്‍ശം ഉന്നയിക്കുന്നു. സഹിക്കാവുന്നതിന് അപ്പുറമാണ് പ്രശ്‌നങ്ങള്‍. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പ്രകോപനപരമായി പ്രതികരിച്ച ലീഗ് പ്രവര്‍ത്തകര്‍ക്ക് ശക്തമായ താക്കീത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More