You are Here : Home / എഴുത്തുപുര

ഉമ്മന്‍ചാണ്ടി ഇന്നു ഡല്‍ഹിയില്‍

Text Size  

Story Dated: Friday, July 12, 2013 07:40 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേരളത്തിലെ വിഷയങ്ങള്‍ സങ്കീര്‍ണമാണെന്ന് എ കെ ആന്റണി സോണിയാ ഗാന്ധിയെ അറിയിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം. ഭക്ഷ്യസുരക്ഷാ ബില്ലുമായി ബന്ധപ്പെട്ട് സോണിയാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടി തന്റെ നിലപാട് സോണിയയെ ധരിപ്പിക്കും.എഐസിസി സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമായും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് സോണിയാഗാന്ധിയും കേന്ദ്രനേതാക്കളുമായും ചര്‍ച്ച നടത്തും.
മന്ത്രിസഭാ പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചക്ക് വിഷയമാകും.ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹി കേരളാഹൗസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഈ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.