You are Here : Home / എഴുത്തുപുര

യു.ഡി.എഫ് നിലനില്‍ക്കണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം

Text Size  

Story Dated: Sunday, June 30, 2013 05:40 hrs UTC

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്.യു.ഡി.എഫ് നിലനിലന്ന് പോകണമോ എന്നത് കോണ്‍ഗ്രസിന് തീരുമാനിക്കാം. യു.ഡി.എഫ് നിലനില്‍ക്കേണ്ടത് ലീഗിന്റെ മാത്രം ആവശ്യമല്ല. യു.ഡി.എഫ് സംവിധാനം എല്ലാവര്‍ക്കും വേണ്ടിയാണ്. മുന്നണി ബന്ധം നിലനിര്‍ത്തേണ്ട ആവശ്യം എല്ലാവര്‍ക്കും ഉണ്ടെന്നും ഉള്ള നിലപാട് ലീഗ് വ്യക്തമാക്കി. ഇങ്ങനെ അപമാനിക്കപ്പെട്ടാല്‍ നിന്നു കൊടുക്കേണ്ടതില്ലെന്ന തീരുമാനവും ലീഗ് എടുത്തിട്ടുണ്ട്.ലീഗ് ഉന്നതാധികാര സമിതിയോഗത്തിലാണ് ലീഗ് നേതൃത്വം ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചത്.കോണ്‍ഗ്രസിന്റെ കാര്യം കോണ്‍ഗ്രസും ലീഗിന്റെ കാര്യം ലീഗും തീരുമാനിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.