You are Here : Home / എഴുത്തുപുര

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍: രഞ്‌ജിത്ത്‌ അശ്വമേധത്തോട്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, September 15, 2013 05:14 hrs UTC

മമ്മൂട്ടി ഉള്‍കാമ്പുള്ള മഹാനടന്‍. ശക്‌തമായ കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളു: രഞ്‌ജിത്ത്‌ അശ്വമേധത്തോട്
 
കോഴിക്കോട്‌: പക്കാ കൊമേഴ്സ്യല്‍ല്‍ സിനിമകളില്‍ നിന്നും മാറി മലയാളത്തനിമയുള്ള ഒരുപിടി ചിത്രങ്ങള്‍ ലോകത്തിനു സമ്മാനിച്ച
സംവിധായകനാണ്‌ രഞ്‌ജിത്ത്‌. മാറ്റത്തിന്റെ കാവലാളായി പുതിയ സിനിമാകൂട്ടായ്‌മയ്‌ക്ക്‌ തുടക്കമിട്ട ശേഷം അദ്ദേഹം എറ്റവും കൂടുതല്‍
സിനിമയ്‌ക്ക്‌ വേണ്ടി തിരക്കഥയൊരുക്കിയത്‌ മമ്മൂട്ടിക്കുവേണ്ടിയാണ്.മാറ്റത്തിന്റെ കൊടുമുടിയിലേയ്‌ക്ക്‌ കാലെടുത്തവച്ചശേഷം തുടര്‍ച്ചയായി
മമ്മൂട്ടി സിനിമകള്‍ രഞ്‌ജിത്തില്‍ നിന്ന് മലയാളി അനുഭവിച്ചറിഞ്ഞു‍.പാലേരി മാണിക്യം മുതല്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടിവരെ. ഇതില്‍
പ്രാഞ്ചിയേട്ടന്‍ എന്ന സിനിമ കലക്ഷനിലും വിമര്‍ശകരുടെ അഭിനന്ദനത്തിലുംമുന്നില്‍ എത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയൊരുക്കിയ ബാവൂട്ടിയുടെ
നാമത്തില്‍ എന്ന ചിത്രം കുടുംബ സദസ്സുകളുടെ കഴിഞ്ഞവര്‍ഷത്തെ പ്രിയചിത്രമായി മാറി. കയ്യൊപ്പ്‌ എന്ന്‌ ചിത്രമാവട്ടെ മമ്മൂട്ടിയു മിതത്വത്തോടെയുള്ള അഭിനയത്തിന്റെ നേര്‍സാക്ഷ്യമായി. എന്താണ്‌ മമ്മൂട്ടിയും രഞ്‌ജിത്തും തമ്മിലുള്ള ബന്ധം എന്താണെന്നു ചോദിച്ചാല്‍
ഉത്തരം ഇത്രമാത്രം, രണ്ടുപേരും പുതുമ തേടുന്നു. പുതുമയുള്ള കഥയാണ്‌ എന്നും ഇവരുടെ മനസ്സില്‍ .എറ്റവും ഒടുവില്‍ ഇറങ്ങിയ സിനിമ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും പുതുമ ആഗ്രഹിക്കുന്ന മനസ്സുകളെ തൃപ്‌തിപ്പെടുത്തിയ ഒന്നായിരുന്നു.മമ്മൂട്ടിയെകുറിച്ച്‌ രഞ്‌ജിത്ത്‌ അശ്വമേധത്തോടു സംസാരിക്കുന്നു
 
" മമ്മൂട്ടിയെ മഹാനടന്‍ എന്നേ ഞാന്‍ വിളിക്കു. കാരണം കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി എന്തുചെയ്യാനും എതറ്റം വരെയും പേകാനും അദ്ദേഹത്തിനുള്ള മിടുക്ക്‌ വളരെ വലുതാണ്‌. മാറ്റത്തിനായി മമ്മൂക്ക എപ്പോഴും ആഗ്രഹിക്കുന്നു. പ്രേക്ഷകരും. ഇപ്പോള്‍ അദ്ദേഹത്തിന്‌ 62 വയസ്സായി.ഇനിയും എത്രകാലം വേണമെങ്കിലും ഉള്‍കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പോടെ അദ്ദേഹത്തിനു തുടരാനാകും. നിക്കുതോന്നുന്നതു മമ്മൂട്ടിയുടെ എറ്റവും ശക്‌തമായ കഥാപാത്രം വരാനിരിക്കുന്നതേയുള്ളൂവെന്നാണ്‌. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ്‌ എന്നു ചിത്രത്തിന്റെ ത്രെഡ്‌ പറഞ്ഞപ്പോള്‍ തന്നെ തനിക്കു എത്രദിവസം ഇതിനായി വേണ്ടിവരും എന്നാണു മമ്മൂക്ക ചോദിച്ചത്‌. അത്രത്തോളം ആ കഥാപാത്രം അദ്ദേഹത്തിന്റെ മനസ്സില്‍ ചേക്കേറിയിരുന്നു. ഇനിയും ഇത്തരം കഥാപാത്രങ്ങള്‍ അദ്ദേഹത്തിനെ തേടി എത്തട്ടേയെന്നു പ്രാര്‍ഥിക്കുന്നു"

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.