You are Here : Home / എഴുത്തുപുര

രാപ്പകല്‍ സമരം പരാജയം; ഇനി അനിശ്ചിതകാല ഉപരോധം

Text Size  

Story Dated: Sunday, August 04, 2013 05:19 hrs UTC

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ 12 ദിവസം നീണ്ടുനിന്ന രാപ്പകല്‍ സമരം അവസാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണം എന്നാവശയപ്പെട്ടായിരുന്നു സമരം. എന്നാല്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാത്തതിനെതുടര്‍ന്നു എല്‍ഡിഎഫ് സമരത്തിന്റെ രൂപം മാറ്റി. അനിശ്ചിതകാല സെക്രട്ടേറിയേറ്റ് ഉപരോധം നടത്താനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ രാപ്പകല്‍ സമരം 12 ദിവസം പൂര്‍ത്തിയാക്കിയാണ് അവസാനിക്കുന്നത്. സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്ന സമാപനം ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.