You are Here : Home / എഴുത്തുപുര

അനന്തപുരിയില്‍ നിന്നൊരു ശുഭവാര്‍ത്ത

Text Size  

Story Dated: Tuesday, November 12, 2013 04:43 hrs UTC

പ്രഭാതത്തിലെ മഞ്ഞുതുള്ളിയും സൂര്യകിരണവും നമ്മളില്‍ ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ല. ഓരോ രാവിലെയും നാം മനസ്സില്‍ പറയുന്നത് ഇന്നൊരു നല്ല ദിവസം തരേണമേ എന്നാണ്. അത്രയ്ക്കും മനോഹരമാണ് നമ്മുടെ പ്രകൃതി, സഹജീവികള്‍,നമ്മോടോപ്പമുള്ള പലതും. മരങ്ങളോരുക്കുന്ന തണലില്‍ ഇരുന്നും കാറ്റ് കൊണ്ടും പൂക്കള്‍ കണ്ടും കടന്നുപോകുന്ന ഒരു ദിനം ജീവിതഭാഗ്യം തന്നെയാണ്.പലപ്പോഴും അങ്ങിനെയുള്ള ദിനങ്ങളോന്നും നമുക്ക്‌ അധികം കിട്ടാറില്ല. ജീവിതം തുന്നിചെര്‍ക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. മൂല്യങ്ങളെ വകവയ്ക്കുന്നില്ല.എവിടെയോ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളെ നമുക്ക്‌ തിരിച്ചു പിടിക്കണമെന്ന അതിയായ ആഗ്രഹം എന്നിലുണ്ട്. അന്യന്‍റെ ജീവനെടുത്തും അവനെ ചതിച്ചും നേടിയെടുക്കുന്ന സംസ്കാരം നമുക്ക്‌ വേണ്ടെന്നു ഉറക്കെ പ്രഖ്യാപിക്കാന്‍ സമയമായി.

എവിടെയാണ് നമുക്ക് പിഴച്ചത്?. രാവിലെ പത്രമെടുത്താലും ടിവി തുറന്നുവച്ചാലും കേള്‍ക്കുന്ന വാര്‍ത്തകള്‍ അതിഭീകരമാണ്.ബോംബ്‌ സ്ഫോടനങ്ങളോ കൊലപാതകമോ ബലാത്സംഗമോ ഇല്ലാതെ പത്രങ്ങള്‍ ഇറങ്ങുന്നില്ല. പല വാര്‍ത്തകളും വായനാ സുഖത്തിനു വേണ്ടി ത്രസിപ്പിക്കുന്ന കഥകളാകുന്നു.അമ്മയും പെങ്ങളും വഴിയരികില്‍ മാനംതകര്‍ന്നു വീഴുമ്പോള്‍ നാം അതിലെ സിദ്ധാന്തങ്ങള്‍ തല്‍സമയം ചര്‍ച്ച ചെയ്യുന്നു.

എങ്കിലും ചിലയിടങ്ങളില്‍ എല്ലാം നല്ല വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. ആരും കേള്‍ക്കാന്‍ കൊതിക്കുന്ന ശുഭവാര്‍ത്തകള്‍. എന്നാല്‍ അതൊന്നും നമ്മുടെ മാധ്യമങ്ങള്‍ എടുത്തുകാണിക്കുന്നില്ലെന്ന് മാത്രം.അശ്ലീലച്ചുവയുള്ള വാര്‍ത്തകളോ മനം മടുപ്പിക്കുന്ന ക്രൈം വാര്‍ത്താവിവരണങ്ങളോ ഇല്ലാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമമായ അശ്വമേധത്തിലൂടെ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ ഒരു ശുഭവാര്‍ത്തയുമായി എത്തുന്നു.നാമെല്ലാം കേട്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട, പ്രോത്സാഹിപ്പിക്കേണ്ട നന്മയുടെ ഉത്തമ മാതൃകകള്‍.

രാജ്യതലസ്ഥാനത്ത് ഇന്ത്യയുടെ പുത്രി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വാര്‍ത്തകേട്ടാണ് ഈ വര്‍ഷമാദ്യം പുലര്‍ന്നത്. ഭാരതത്തിന്റെ ധീരവനിതയായ ആകുട്ടിയെ പിച്ചിച്ചീന്തിയ കഴുകന്മാര്‍ ഇന്ന് തൂക്കുമരം കാത്തിരിക്കുകയാണ്.ആരെയും പേടിപ്പെടുത്തുന്ന ഡല്‍ഹിഓര്‍മ്മകള്‍ മായും മുന്‍പേ ഭാരതത്തിന്റെ പുത്രിമാര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കാന്‍ നമ്മുടെ കൊച്ചു കേരളം ഒരുങ്ങുന്നു. തലസ്ഥാനമായ തിരുവനന്തപുരത്ത്‌ സ്ത്രീകള്‍ക്ക് രാത്രിയായാലും പകലായാലും സുരക്ഷിത യാത്രയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നു എന്ന വാര്‍ത്ത എന്നെ കുറച്ചൊന്നും അല്ല സന്തോഷിപ്പിക്കുന്നത്. കേരളം മുഴുവന്‍ വ്യാപിക്കുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് നടപ്പാക്കുക.ഈ വര്‍ഷം അവസാനിക്കുമ്പോള്‍ നാം കേള്‍ക്കുന്ന ശുഭവാര്‍ത്ത എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 



ഷീ ടാക്സി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാന സാമൂഹിക-ക്ഷേമ വകുപ്പാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസം അവസാനം തിരുവനന്തപുരം നഗരത്തില്‍ വെള്ളയില്‍ പിങ്ക് വരകളുള്ള ടാക്സികള്‍ രംഗത്തിറങ്ങും. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ഒരുക്കുന്ന യാത്രാസംവിധാനം.
എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതയാത്രയായിരിക്കും ഷീ ടാക്സിയില്‍. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഉപയോഗപ്പെടുത്തി ടാക്സി എപ്പോള്‍, എവിടെ എത്തി എന്നെല്ലാം അറിയാനാകും.ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ ആവശ്യത്തിനു പോലീസുകാരും സദാ ജാഗരൂകരായി ഉണ്ടാകും. ടാക്സിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക്‌ അലാം ഉപയോഗിച്ച് യാത്രക്കാര്‍ക്കോ, ടാക്സി ഡ്രൈവര്‍ക്കൊ എന്താവശ്യമുണ്ടെങ്കിലും ഉടന്‍ കണ്ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.ഇരുപത്തിനാലു മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായിരിക്കും.

 



ആണ്‍തുണയില്ലാതെ ഏതു പാതിരാത്രിയിലും സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാന്‍ കഴിയുന്ന ഒരു നാട് സ്വപ്നം കാണുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എനിക്ക് ഈ വാര്‍ത്ത ആത്മവിശ്വാസത്തോടെ നിങ്ങളിലേക്ക്‌ എത്തിക്കാനായതില്‍ വളരെ സന്തോഷം ഉണ്ട്.നമ്മുടെ അമ്മമാരുടെയും പെങ്ങളുടെയും ആത്മവിശ്വാസം വര്‍ദ്ധിക്കട്ടെ. അവര്‍ ധൈര്യസമേതം ഇറങ്ങി നടക്കട്ടെ.

സ്ത്രീ ശാക്തീകരണം സാമൂഹിക ദൌത്യമാണ്.അതിനു മുന്നിട്ടിറങ്ങിയ നമ്മുടെ സാമൂഹികക്ഷേമ വകുപ്പിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിവരില്ല.ലിംഗസമത്വം എന്നത് വാക്കുകളില്‍ മാത്രം പോരാ. പ്രവര്‍ത്തിയിലും തുടരണം.സ്ത്രീയാണ് പുരുഷനെ സൃഷ്ടിക്കുന്നത്. അതായത്‌ സ്ത്രീയാണ് പുരുഷന്‍റെ ദൈവം, അമ്മ.അതിനാല്‍ അമ്മയെ ദൈവത്തെപ്പോലെ കാണേണ്ടത് ഓരോ പുരുഷന്റെയും കടമയാണ്.

നാളെ ഒരു യുവതിയും ഇന്ത്യയില്‍ ആരെയും ഭയപ്പെടേണ്ടി വരില്ലെന്ന പ്രതീക്ഷയോടെ അടുത്തയാഴ്ച മറ്റൊരു ശുഭവാര്‍ത്തയുമായി നമുക്ക്‌ കാണാം.

ജയ്‌ ഹിന്ദ്‌

വിടി ബല്‍റാം എംഎല്‍എ

    Comments

    aneesh kavilakkadu November 15, 2013 06:15

    ശുഭവാര്‍ത്ത‍ തന്നെ. നല്ല വയനാ സുഖം ഉണ്ട്. എല്ലാ നന്മകളും നേരുന്നു.


    devika awathi November 15, 2013 06:13

    all the best belram


    thara edamana November 15, 2013 06:12

    good. all the best


    subrahmanyan thrithala November 15, 2013 06:09

    good. wishing all the success for you and aswamedham


    sharef kadakkal November 14, 2013 07:21

    ithl purushanmarkk kayaranakmo?


    നസീബ മുജീബ് November 14, 2013 07:16

    ഷീ ടാക്സി വരുന്നത് നല്ലതു തന്നെ . പക്ഷെ അത് ഓടിക്കുന്നവര്‍ക്ക് ആര് സുരക്ഷ നല്‍കും? കേരളം പോലുള്ള സംസതാനത്ത് സാങ്കേതിക വിദ്യകള്‍ ക്ലച് പിടിക്കുമോ?


    George Varghese November 12, 2013 11:49
    Let Kerala Government introduce the shetaxi in aother major cities also. Even small township and villages can adopt this idea.

    Manoj V S November 12, 2013 11:48
    ഒരു പാടു നല്ല കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. സരിത വാര്‍ ത്തകള്‍ മാറി നില്‍ ക്കട്ടെ. നല്ല ആള്‍ ക്കാരുടെ ഒരു ലോകം വരട്ടെ

    James John November 12, 2013 11:43

    Good article. keep the good work. we are with all good things.


    Alex Vilanilam November 12, 2013 10:00

    Congrats Madhu!! At last it has come out. I am extremely happy for it. The young political leader with excellent background and track record is the best person to lead the colum. Hope he will be able to bring out the great scientists, technocrats who are the backbones of very successful achievements such as 'MARS EXpedition' etc.

    If you can devote a few pages on English , we would be able to get thousands of our pravasi youth start appreciating their roots. Hope you will try for that too.

     

    Best wishes to Aswamedham for this big leap.

     

    Alex Vilanilam


    November 12, 2013 06:21
    വളരെ നല്ല കാര്യം ,രാജ്യം മുഴുവൻ ഇതു വരണം ,
    പക്ഷെ അഴിമതി എന്ന കറുത്ത കൈകൾ യിതിൽ നിന്നും  പൂർണമായും മാറ്റുവാൻ ദൈവുചെയ്തു നോക്കണം

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.