You are Here : Home / എഴുത്തുപുര

ടി.പി വധം: 20 പ്രതികളെ വെറുതെവിട്ടു

Text Size  

Story Dated: Wednesday, September 11, 2013 09:25 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പടെ 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയാണ് സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അഭാവത്തില്‍ 20 പേരെ കുറ്റവിമുക്തരായി കണ്ടെത്തി വെറുതെവിട്ടത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും കുറ്റവിമുക്തരായവരില്‍ ഉള്‍പ്പെടുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ അന്തിമവിധിക്ക് മുമ്പ് 24 പ്രതികളെ വെറുതെവിടണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്. ഇതില്‍ നാല് പേര്‍ ഒഴികെയുള്ളവരെയാണ് ഇന്ന് കുറ്റവിമുക്തരാക്കിയത്. കേസില്‍ 54 സാക്ഷികള്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More