You are Here : Home / എഴുത്തുപുര

ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

Text Size  

Story Dated: Tuesday, August 06, 2013 09:03 hrs UTC

ഇടുക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയും ആര്‍മിയും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. നേര്യമംഗലം - അടിമാലി റൂട്ടില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ചീയമ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മണ്ണ് ഏതാണ്ട് മുഴുവനും നീക്കംചെയ്യാനായി. ഇടുക്കിയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ് എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥിതി വിലയിരുത്തും. ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More