You are Here : Home / എഴുത്തുപുര

ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ല - ചെന്നിത്തല

Text Size  

Story Dated: Sunday, August 04, 2013 07:49 hrs UTC

താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ല. ഉപാധികളുമായി മന്ത്രിസഭയിലേക്ക് പോകാനില്ല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടേയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് അഭിമുഖത്തില്‍ ചെന്നിത്തല ഉന്നയിക്കുന്നത്.എന്നാല്‍ പാര്‍ട്ടിയും ഗവണ്‍മെന്റും ഒന്നിച്ച് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അണികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു

നേരത്തെ ഹൈക്കമാന്‍ഡ് അംഗീകരിച്ചത് ഐ ഗ്രൂപ്പ് നിലപാടാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞിരുന്നു. ഘടകകക്ഷികളുടെ നിലപാട് ഐ ഗ്രൂപ്പിന് വിഷയമല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അതെ സമയം സത്യം പറയുന്നവരെ കോണ്‍ഗ്രസിലെ പല നേതാക്കളും ഭയപ്പെടുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസാണെന്ന് കേരള കോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിക്കണമെന്നും കേരള കോണ്‍ഗ്രസ്(എം)ആവശ്യപ്പെട്ടു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.