You are Here : Home / എഴുത്തുപുര

പി.സി ജോര്‍ജ്ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ല: മന്ത്രി കെ.സി ജോസഫ്

Text Size  

Story Dated: Saturday, August 03, 2013 06:35 hrs UTC

പി.സി ജോര്‍ജ്ജ് യു.ഡി.എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ജോര്‍ജ്ജിന്റെ സംസാരം കേട്ടാല്‍ എല്‍.ഡി.എഫിന്റെ ചീഫ് വിപ്പാണെന്ന് തോന്നിപ്പോകും. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ ജോര്‍ജ്ജ് പറയേണ്ട ആവശ്യമില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച വഴിമുട്ടിയിട്ടില്ല. ചര്‍ച്ച പാളിയെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ കേരളത്തില്‍ അഴിച്ചുപണി വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More