You are Here : Home / എഴുത്തുപുര

കൊല്‍ക്കത്തയില്‍ പെണ്‍കുട്ടികളേയും സുഹൃത്തിനേയും പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്‌തു.

Text Size  

Story Dated: Sunday, September 08, 2013 01:43 hrs UTC

കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടിക്ക്‌ പോയി മടങ്ങുകയായിരുന്നു രണ്ട്‌ പെണ്‍കുട്ടികളേയും ഇവരുടെ ഡിസ്‌ക്ക് ജോക്കിയായ സുഹൃത്തിനേയും 19 കിലോ മീറ്റര്‍ പിന്തുടര്‍ന്ന സംഘം പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്‌തു.

അക്രമത്തിന്‌ ഇരയായ കൗമാരക്കാരികളില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റ്‌ കോമയിലാണ്‌. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൂക്ക്‌ അക്രമിസംഘം ഇടിച്ചു തകര്‍ത്തു. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ഇരകളെ ആറംഗസംഘം പീഡനത്തിനിരയാക്കുകയും ബീയര്‍ ബോട്ടിലുകള്‍ കൊണ്ട്‌ തലയ്‌ക്ക് അടിക്കുകയും കൈചുരുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തു.

ഒടുവില്‍ അക്രമം കണ്ട്‌ ഹൈവേയില്‍ ടാറിംഗ്‌ ജോലി ചെയ്‌തിരുന്നവരും സമീപത്തെ ഹോട്ടലിലെയും ഫാക്‌ടറിയിലേയും ജീവനക്കാരെത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടുകളഞ്ഞു. പുതിയ ബൈക്ക്‌ വാങ്ങിയതിന്റെ ആഘോഷമായിരുന്നു ഇതെന്ന്‌ പോലീസ്‌ പിടികൂടിയ പ്രതികളിലൊരാളായ റഹിമൊള്ള പറയുന്നു.

ഒരു സംഗീതട്രൂപ്പില്‍ പാട്ടുകാരായിരുന്ന ഇരകള്‍ പശ്‌ചിമ മിഡ്‌നാപൂരിലെ ചന്ദ്രകോണയില്‍ ഒരു കോളേജ്‌ ഫെസ്‌റ്റില്‍ പങ്കെടുത്ത്‌ രാത്രി മടങ്ങൂമ്പോഴായിരുന്നു ഇവര്‍ക്കെതിരേ ആക്രമണമുണ്ടായത്‌. ഇടയ്‌ക്ക് കോളാഗറ്റില്‍ റസ്‌റ്റോറന്റില്‍ ആഹാരം കഴിക്കാനിറങ്ങിയപ്പോള്‍ മുതലായിരുന്നു പ്രശ്‌നം തുടങ്ങിയത്‌. റസ്‌റ്റോറന്റില്‍ തൊട്ടപ്പുറത്തെ ടേബിളില്‍ ആഹാരം കഴിക്കുകയായിരുന്ന അക്രമിസംഘം പെണ്‍കുട്ടികളോട്‌ മോശമായി പെരുമാറാനും അശ്‌ളീലം പറയാനും തുടങ്ങി. ഇതില്‍ പ്രതിഷേധിക്കാതെ പോയെങ്കിലും പിന്നാലെ ചെന്ന്‌ സംഘം പെണ്‍കുട്ടികളെ ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്ന്‌ ഡി ജെ സുധീപ്‌ ഘോഷ്‌ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More