You are Here : Home / എഴുത്തുപുര

ഇന്ന് അത്തം - ഇടവപ്പാതിയില്‍ കുളിര്‍ന്നു

Text Size  

Story Dated: Saturday, September 07, 2013 02:00 hrs UTC

വീണ്ടുമൊരു ഓണം കൂടി.ഇന്ന് അത്തം . മലയാളിക്ക് പൂക്കളമിടാനും ആഹ്ലാദിക്കാനും ഇനിയുള്ള 10 നാളികള്‍ .  എന്നാല്‍  ഇടവപ്പാതി സജീവമായി. ഇനി ഒരാഴ്ചയോളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള എടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ മഴക്കാലത്ത് സപ്തംബര്‍ അഞ്ചുവരെ ശരാശരി 184 സെന്റീമീറ്റര്‍ മഴയാണ് കേരളത്തിലൊട്ടാകെ ലഭിക്കേണ്ടത്. എന്നാല്‍ ഇതേവരെ 228 സെന്റീമീറ്റര്‍ മഴ കിട്ടിക്കഴിഞ്ഞു. 24 ശതമാനം അധികം. 

ഇത്തവണ എല്ലാ ജില്ലകളിലും സാധാരണ തോതിലോ അതിലധികമോ മഴ കിട്ടിക്കഴിഞ്ഞു.  വയനാട്ടിലാണ് ഏറ്റവും കുറച്ച് മഴ കിട്ടിയത്.ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ഇടുക്കി ജില്ലയിലും.
തുലാവര്‍ഷം എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ മഴക്കാലം സാധാരണയായി ഒക്ടോബര്‍ പതിനഞ്ചിനുശേഷമാണ് കേരളത്തിലെത്തുക. തുള്ളിക്കൊരുകുടം മഴ പെയ്യുന്ന തുലാവര്‍ഷവും ശക്തമായാല്‍ കേരളത്തിന് 2013 മികച്ച മഴവര്‍ഷമായിരിക്കും. 

Comments

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More