You are Here : Home / എഴുത്തുപുര

കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു; മലയാളിക്ക്‌ ചിക്കന്‍ റഡി

Text Size  

Story Dated: Wednesday, September 04, 2013 07:30 hrs UTC

സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തി വന്ന സമരം പിന്‍വലിച്ചു. തൃശൂരില്‍ ചേര്‍ന്ന കോഴിക്കച്ചവടക്കാരുടെയും ഫാം ഉടമകളുടെയും സംയുക്ത സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം. സര്‍ക്കാരിന്‍െറ യാതൊരു ഉറപ്പും ലഭിക്കാതെയാണ് സമരം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറച്ചിക്കോഴിയുടെ തറവില വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോ ഓഡിനേഷന്‍ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്.വാണിജ്യ വകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തറവില പുതുക്കി നിശ്ചയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.