You are Here : Home / എഴുത്തുപുര

ഐ.പി.എല്‍ വാതുവെയ്പ്പ്: ശ്രീശാന്ത് പ്രതി;കുറ്റപത്രം തിങ്കളാഴ്ച

Text Size  

Story Dated: Saturday, July 27, 2013 05:39 hrs UTC

ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പ്രതിചേര്‍ത്തു. 29 ാം പ്രതിയായാണ് പട്ടികയില്‍ ശ്രീശാന്തിനെ ചേര്‍ത്തിട്ടുള്ളത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് പുറമെ ശ്രീശാന്തിനെതിരെ മക്കോക്ക നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയും ഛോട്ടാ ഷക്കീലിനെയും ‘മക്കോക’ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അജിത് ചാന്ദിലയാണ് ഒന്നാംപ്രതി.

ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണം, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. വാതുവെയ്പ്പില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More