You are Here : Home / എഴുത്തുപുര

ഭൂരഹിതര്‍ക്കെല്ലാം ഭൂമി: കണ്ണൂര്‍ ഇന്ത്യയിലെ ആദ്യജില്ല

Text Size  

Story Dated: Friday, November 01, 2013 04:41 hrs UTC

എല്ലാവര്ക്കും ഭൂമി വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി കണ്ണൂര്‍.ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് പട്ടയവിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഖ്യാപനം നടത്തിയത്. മാരകരോഗം ബാധിച്ചവര്‍, അഗതികള്‍, വികലാംഗര്‍, വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, പട്ടികജാതിക്കാര്‍ എന്നിങ്ങനെയുള്ള 2,229 പേര്‍ക്കും പട്ടയം നല്‍കും. വിതരണത്തിനായി കണ്ടെത്തിയ ഭൂമി സര്‍വേ പൂര്‍ത്തിയാക്കി നേരത്തെതന്നെ പ്ലോട്ടുകളാക്കി തിരിച്ചിരുന്നു. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലായി 500 ഏക്കര്‍ ഭൂമിയാണ് വിതരണത്തിനായി കണ്ടെത്തിയത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി അടൂര്‍ പ്രകാശ്, ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.