You are Here : Home / എഴുത്തുപുര

സ്വര്‍ണക്കടത്ത്: തലശ്ശേരിയിലെ വ്യവസായിയുടെ വീട്ടില്‍ റെയ്ഡ്

Text Size  

Story Dated: Wednesday, September 25, 2013 09:17 hrs UTC

സ്വര്‍ണക്കടത്ത് കേസില്‍ തലശ്ശേരിയിലെ വ്യവസായിയായ കെ. അഷറഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. സ്വര്‍ണക്കടത്ത് നടത്താന്‍ അഷറഫാണ് പണം മുടക്കിയതെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പര്‍ദ ധരിച്ചെത്തിയ രണ്ട് യുവതികളില്‍ നിന്ന്, 20 കിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഹാരിസ്, ഭാര്യ ആരിഫ, കോഴിക്കോട് സ്വദേശിനി ആസിഫ എന്നിവരെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസ് വ്യാജരേഖ ഉപയോഗിച്ച് സ്ത്രീകളെ വിദേശത്തേക്ക് കടത്തിതായും സുചന ലഭിച്ചിട്ടുണ്ട്. മുന്‍ മിസ് സൗത്ത് ഇന്ത്യയായ യുവതിയുമായി നിരവധി തവണ ഫയാസ് ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.