You are Here : Home / എഴുത്തുപുര

സോളാര്‍: സരിത മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തില്‍

Text Size  

Story Dated: Tuesday, September 03, 2013 08:01 hrs UTC

സോളാര്‍ വിവാദ കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തില്‍ വെച്ചെന്ന് പത്തനം തിട്ട ജയില്‍ സൂപ്രണ്ട്.
പെരുമ്പാവൂരിലെ പൊലീസ് കസ്റ്റഡിയിലുള്ളപ്പോഴാണ് രഹസ്യമൊഴി തയ്യാറാക്കിയത്. ജയിലില്‍ പേനയും പേപ്പറും സരിതയ്ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ അട്ടക്കുളങ്ങരയിലെത്തുമ്പോള്‍ സരിതയുടെ കൈയില്‍ ഈ കുറിപ്പുകളുണ്ടായിരുന്നുവെന്നും സൂപ്രണ്ട് വെളിപ്പെടുത്തി.പെരുമ്പാവൂര്‍ ഡിവൈഎസ്പിയാണ് സരിതയെ ജയിലില്‍ എത്തിച്ചതെന്നും 21 പേജുള്ള രഹസ്യ മൊഴി തയ്യാറാക്കിയത് അതിന് മുമ്പ് പൊലീസ കസ്റ്റഡിയില്‍ വെച്ചാണെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.21 പേജുകളിലായാണ് സരിത രഹസ്യമൊഴി തയ്യാറാക്കിയത് .ഇത് പിന്നീട് 3 പേജുകളിലായി ചുരുങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.