You are Here : Home / എഴുത്തുപുര

സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കുക:രാഷ്ട്രപതി

Text Size  

Story Dated: Thursday, August 15, 2013 03:34 hrs UTC

അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.സ്ഥിരതയുള്ള സര്‍ക്കാറിന് മാത്രമേ സുരക്ഷയും സാമ്പത്തിക വികസനവും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയൂ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.നിയമനിര്‍മാണം നടത്താനുള്ള വേദിയല്ല, യുദ്ധക്കളമെന്ന പോലെയാണ് നിയമനിര്‍മാണ സഭകളുടെ പോക്ക്. അഴിമതി വെല്ലുവിളിയായി മാറിയിരിക്കുന്നു. യുവാക്കളുടെ അഭിലാഷങ്ങള്‍ക്കൊപ്പം മുന്നേറുകയെന്ന വെല്ലുവിളിയാണ് ഭരണകൂടത്തിനു മുന്നിലുള്ളത്.ഭരണരീതിയിലും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും വ്യാപക നിരാശയാണെന്നും രാഷ്ട്രപതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.