You are Here : Home / എഴുത്തുപുര

ജോര്‍ജിനെ കെ.എം മാണി നിയന്ത്രിക്കണമെന്ന് ചെന്നിത്തല

Text Size  

Story Dated: Wednesday, October 16, 2013 08:35 hrs UTC

ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് കെ.എം മാണി നിയന്ത്രിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പി.സി ജോര്‍ജിന്റെ പരാമര്‍ശം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അപമാനകരമാണെന്നും ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ കോണ്‍ഗ്രസില്ലെന്നും ചെന്നിത്തല പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എസ്. വരദരാജന്‍ നായര്‍ അനുസ്മരണ ചടങ്ങിലെ പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. ഏത് അണ്ടനും അടകോടനും വരെ കിട്ടുന്ന സ്ഥാനമാണ് കെ.പി.സി.സി എക്‌സിക്യൂട്ടീവംഗത്വമെന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. വര്‍ഷങ്ങളായി യാതൊരു അധികാരസ്ഥാനവും ഇല്ലാതെ നടക്കുന്നയാളാണ് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.