You are Here : Home / എഴുത്തുപുര

ദല്‍ഹി കൂട്ട ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി

Text Size  

Story Dated: Tuesday, September 10, 2013 08:55 hrs UTC

ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി.വിനയ് ശര്‍മ, മുകേഷ് പവന്‍, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നീ നാലു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പതിനൊന്നുമണിക്ക് പ്രഖ്യാപിക്കും. ദല്‍ഹി സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് വിധി പ്രഖ്യാപിച്ചത്. ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം, പ്രകൃതി വിരുദ്ധ പീഡനം, കവര്‍ച്ച, തട്ടിക്കൊണ്ടുപോവല്‍ എന്നിവയടക്കം പതിമൂന്ന് കുറ്റങ്ങളാണ് ഇവരുടെമേല്‍ കോടതി ചുമത്തിയിരിക്കുന്നത്. മേല്‍ പറഞ്ഞ എല്ലാ ശിക്ഷകളും നിലനില്‍ക്കും എന്ന് കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More