You are Here : Home / എഴുത്തുപുര

ലീഗിനെതിരെ കടുത്ത ഭാഷയില്‍ വീക്ഷണം; അഞ്ചാം മന്ത്രി വര്‍ഗീയ ചേരിതിരിവുണ്ടാക്കി

Text Size  

Story Dated: Friday, August 09, 2013 07:32 hrs UTC

മുസ്‌ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം രംഗത്ത്‌. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശനിദിശ വന്നത് അഞ്ചാം മന്ത്രിപദത്തോടെയാണെന്നു വീക്ഷണം പറയുന്നു. അഞ്ചാം മന്ത്രി പദത്തിനായുള്ള ലീഗിന്റെ പിടിവാശി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കിയതായും സമുദായ ശക്തികള്‍ അകലാന്‍ ഇതാണ് പ്രധാനകാരണമായതെന്നും പത്രം ആരോപിക്കുന്നു.
ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ കോണ്‍ഗ്രസിനെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിന് മറുപടിയായിട്ടാണ് പി. മുഹമ്മദലിയുടെ ലേഖനം വീക്ഷണത്തില്‍ വന്നത്.ഐസ്‌ക്രീം പാര്‍ലര്‍ കേസ് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് തിരിച്ചടിയായി എന്നും ലേഖനത്തില്‍ പറയുന്നു.സംഘപരിവാറിനെ സുഖിപ്പിക്കുകയാണ് ലേഖനത്തിലൂടെ കെ.എന്‍.എ ഖാദര്‍ ചെയ്തതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More