You are Here : Home / എഴുത്തുപുര

ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റം

Text Size  

Story Dated: Wednesday, November 27, 2013 09:47 hrs UTC

 

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 23 സീറ്റുകളില്‍ 14 എണ്ണം യു.ഡി.എഫ് നേടി. നാല് സീറ്റുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. എട്ടിടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇതില്‍ യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത മൂന്ന് സീറ്റുകളും ഉള്‍പ്പെടും. ബി.ജെ.പി ഒരു സീറ്റ് നേടി.

കൊല്ലം മണ്‍ട്രോ തുരുത്ത് പഞ്ചായത്തിലെ പെരുങ്ങളം വാര്‍ഡ്, പത്തനംതിട്ട റാന്നിയിലെ തെക്കുംപുറം വാര്‍ഡ് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. ചോറ്റാനിക്കര കിടങ്ങയം, തൃശൂര്‍ കരുവാരക്കുണ്ട്, ചൊവ്വന്നൂര്‍ പുതുശേരി സൗത്ത് വാര്‍ഡ് എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പന്ത്രണ്ട് സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തി. കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ സി.പി.എം സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More