You are Here : Home / എഴുത്തുപുര

ഉദ്യോഗസ്ഥരോട് അപമര്യാദ: മണിക്ക് കസ്റ്റംസ് നോട്ടീസ്

Text Size  

Story Dated: Sunday, December 01, 2013 08:31 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് അപമര്യാദ കാട്ടിയതിന് കലാഭവന്‍ മണിക്ക് കസ്റ്റംസ് നോട്ടീസ്. രാവിലെയാണ് സംഭവം. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരോട് മണി കയര്‍ത്തത്. 181 ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ് മണിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൈയില്‍ കിടക്കുകയായിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണമാണോയെന്ന് ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മണി ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥര്‍ക്കു മുന്പിലേക്കു വലിച്ചെറിഞ്ഞ ശേഷം പോവുകയായിരുന്നു എന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.