You are Here : Home / എഴുത്തുപുര

പിസി ജോര്‍ജിനെ നിയന്ത്രിക്കുമെന്ന് കെ എം മാണി

Text Size  

Story Dated: Wednesday, October 16, 2013 10:06 hrs UTC

പിസി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളെ അണ്ടനും അടകോടനുമെന്ന് വിശേഷിപ്പിച്ച ജോര്‍ജിന്റെ പ്രസ്താവനയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കെഎം മാണിയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.നിയന്ത്രണം വിട്ട് ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ജോര്‍ജിന്റെ പരാമര്‍ശനത്തില്‍ കെപിസിസി നേതൃത്വത്തിന് വേദനയുണ്ടാക്കിയാല്‍ അത് നിര്‍ഭാഗ്യകരമാണ്. മിതത്വം പാലിക്കണമെന്നും മറ്റു പാര്‍ട്ടികളോട് പ്രതിപക്ഷ ബഹുമാനം കാട്ടണമെന്നും താന്‍ ഉപദേശിച്ചിരുന്നു എന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.