You are Here : Home / എഴുത്തുപുര

ലീഗ് ബന്ധം ബാധ്യതയെന്നു രമേശ്‌; പിന്നീട് തിരുത്തി

Text Size  

Story Dated: Saturday, June 29, 2013 04:55 hrs UTC

മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് ബാധ്യതയാണെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രസ്താവന വിവാദമായപ്പോള്‍ അത് തിരുത്തി. താന്‍ ലീഗിനെതിരെ പറഞ്ഞതല്ലന്നു പ്രസ്താവനയില്‍ രമേശ് പറഞ്ഞു.

സി കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണച്ചടങ്ങിലാണ് ചെന്നിത്തല ലീഗിനെതിരെ ആഞ്ഞടിച്ചത്. ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞിരുന്നു. അത് ശരിയായി. ലീഗിന്‍റെ അനാവശ്യവാദങ്ങള്‍ കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതും സത്യമായി. രണ്ടോ മൂന്നോ സീറ്റുകൊടുത്താല്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് സി കെ ജി പറഞ്ഞിരുന്നു. അതും യാഥാര്‍ത്ഥ്യമായി. സി കെ ജിയുടേ വാക്കുകളെല്ലാം ഇപ്പോള്‍ അനുഭവ പാഠമാകുകയാണ് - രമേശ് ചെന്നിത്തല പറഞ്ഞു.

ലീഗിനെതിരെ പ്രസ്താവന നടത്തിയ ചെന്നിത്തലയെ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിനന്ദിച്ചു.ഇപ്പോഴാണ് രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായതെന്ന് ആര്യാടന്‍ പറഞ്ഞു. ലീഗുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസില്‍ നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇപ്പോള്‍ അത് പാലിക്കുന്നത് താന്‍ മാത്രമാണെന്നും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരും: പി.സി.ജോര്‍ജ്ജ്
    സൊളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്...