സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 440 രൂപ കുറഞ്ഞ് 20000ത്തില്‍ താഴെയെത്തി.19680 രൂപയാണ് ഇന്നത്തെ പവന്‍വില. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460 രൂപയിലെത്തി. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞ് 20120 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.
Comments