You are Here : Home / എഴുത്തുപുര

സ്വര്‍ണക്കടത്ത് പ്രതിക്ക്‌ ദിലീപുമായി അടുത്ത ബന്ധം?

Text Size  

Story Dated: Wednesday, September 25, 2013 04:36 hrs UTC

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ജനപ്രിയ നായകന്‍ ദിലീപുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍‍. ദിലീപിന്‍റെ പുതിയ ചിത്രമായ ശ്രിംഗാരവേലനില്‍ ഒരു പാട്ടു സീനില്‍ ഫയസ് അഭിനയിച്ചിട്ടുണ്ട്.ഫയാസിന്റെ ആഡംബരകാറും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥരുമായും സി ബി ഐ ഉദ്യോഗസ്ഥരുമായും സിനിമാ താരങ്ങളുമായും ബന്ധമുള്ളതായി ഫയാസിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്. ഫയാസിന്റെ തലശേരിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കള്ളക്കടത്തുമായി ബന്ധമുള്ള രേഖകള്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെ കെ പി സി സി വൈസ് പ്രസിഡണ്ടിനും ഫയാസുമായി അടുത്ത ബന്ധമുള്ളതായി സൂചനകളുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോനും, ടെനി ജോപ്പനുമടക്കമുള്ള ഉന്നതരുമായി ഫയാസിന് ബന്ധമുള്ളതായി നേരത്തെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.