You are Here : Home / എഴുത്തുപുര

മോടി കൂട്ടി അദ്വാനി; മോഡിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു

Text Size  

Story Dated: Monday, September 16, 2013 09:17 hrs UTC

നരേന്ദ്ര മോഡിയെ പുകഴ്ത്തി എല്‍.കെ. അദ്വാനി.ഗുജറാത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്ന് അദ്വാനി പറഞ്ഞു.മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോഡിക്ക് കഴിഞ്ഞു. ഗുജറാത്ത് മോഡല്‍ വികസനം മാതൃകാപരമാണ്. ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യനേതാവാണ് മോഡി. മൂന്നു ഗ്രാമങ്ങളില്‍ ഒരേ സമയം വൈദ്യുതി എത്തിച്ച നേതാവാണ് മോഡി. മോഡിയുടെ കീഴിലാണ് ഗുജറാത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി എത്തിയത്. ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ഊര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്വാനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.