You are Here : Home / എഴുത്തുപുര

തെലങ്കാന: ആറ് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു

Text Size  

Story Dated: Friday, October 04, 2013 07:55 hrs UTC

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവിയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജുവും രാജിവച്ചു.തീരദേശമായ സീമാന്ധ്രയില്‍ നിന്നുള്ള എം പിയായ ചിരഞ്ജീവി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് രാജിക്കത്ത് ഫാക്സ് ചെയ്തു. പള്ളം രാജു രാജുവും രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.കൊട്‌ല സൂര്യപ്രകാശ് റെഡ്ഡി, ടെക്‌സ്‌റ്റൈല്‍മന്ത്രി കെ എസ് റാവു, പന്നബ ലക്ഷ്മി , കെ കൃപാറാണി എന്നിവരും രാജിവച്ചതായി സൂചനയുണ്ട്.തെലങ്കാനാ സംസ്ഥാന രൂപവത്കരണത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. റായല്‍സീമയിലെയും തീരദേശ ആന്ധ്രയിലെയും പതിമൂന്ന് ജില്ലകളില്‍ മൂന്ന് ദിവസത്തെ ബന്ദാചരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.