You are Here : Home / എഴുത്തുപുര

വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് ആര്യാടന്‍

Text Size  

Story Dated: Tuesday, September 10, 2013 10:50 hrs UTC

വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് വൈദ്യുതിമന്ത്രിമാരുടെ ദേശീയ സമ്മേളനത്തിലാണ് ആര്യാടന്‍ മുഹമ്മദ്‌ അറിയിച്ചു. ഉല്‍പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നായാണ് വിഭജിക്കുക. കേന്ദ്രസഹായം ലഭിക്കുന്നതിനായി വൈദ്യുത ബോര്‍ഡിനെ വിഭജിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന പരാതി സംസ്ഥാനത്ത് ഉയര്‍ന്നു. വൈദ്യുത ബോര്‍ഡ് സ്വകാര്യവല്‍ക്കരിച്ച സംസ്ഥാനങ്ങളില്‍ വൈദ്യുതബില്‍ ക്രമാതീതമായി വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് എതിര്‍പ്പ് ഉയര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More