You are Here : Home / എഴുത്തുപുര

ബാര്‍ ലൈസന്‍സ്: കേരളത്തിനു സുപ്രീംകോടതി വിമര്‍ശനം

Text Size  

Story Dated: Wednesday, August 28, 2013 09:24 hrs UTC

418 ബാറുകളുടെ ലൈസന്‍സ് സ്ഥിരപ്പെടുത്തരുതെന്ന എക്സൈസ് കമീഷണറുടെ കത്ത് ഹാജരാക്കാതിരുന്നതിന് സംസ്ഥാന സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ രണ്ടു ഫയലുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, നിലവാരമില്ലാത്ത· 418 ബാറുകളുടെ ലൈസന്‍സ് സ്ഥിരപ്പെടുത്തരുതെന്ന എക്സൈസ് കമീഷണറുടെ കത്ത് ഇതില്‍ ഉണ്ടായിരുന്നില്ല.  അടുത്ത വെള്ളിയാഴ്ചക്കകം കത്ത്‌ ഹാജരാക്കിയില്ലെങ്കില്‍ പ്രതികൂല പരാമര്‍ശമുണ്ടാവുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More