You are Here : Home / എഴുത്തുപുര

യെമനില്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 58 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, September 20, 2013 12:00 hrs UTC

യെമനില്‍ മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളില്‍ സൈനികരും പോലീസുകാരും അടക്കം 58 പേര്‍ കൊല്ലപ്പെട്ടു.അല്‍ ഖ്വായ്ദ നടത്തിയതാണെന്ന് സ്ഥിരികരിച്ചു. ഷാബ്‌വ പ്രവിശ്യയില്‍ രണ്ട് സ്‌ഫോടനങ്ങളുണ്ടായി. ഇവിടെ എണ്ണപ്പാടങ്ങളുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന സൈനിക ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു.ചാവേറുകള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ക്യാമ്പിലേയ്ക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അല്‍ നുഷൈമയില്‍ നടന്ന സമാനമായ ചാവേറാക്രമണത്തില്‍ പത്തു സൈനികരാണ് കൊല്ലപ്പെട്ടത്.ഇവിടെ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള മൈഫയിലെ പ്രത്യേക പോലീസ് സേനയുടെ ക്യാമ്പിനുനേരെയാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. അല്‍ ഖ്വായ്ദ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 10 പോലീസുകാര്‍ കൊല്ലപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.