You are Here : Home / English News

സര്‍ക്കാര്‍ സിനിമാ മേഖലയുടെ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

Text Size  

Story Dated: Sunday, February 10, 2019 01:50 hrs UTC

ചലച്ചിത്ര കലാകാരന്മാര്‍ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ബജറ്റിലെ വിനോദനികുതി വര്‍ധന സിനിമാമേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കണ്ടത്. എറണാകുളം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനവും കൈമാറി.




 

    Comments

    Ismail Thacharayil February 10, 2019 11:13
    ലാലേട്ടനെ തിരോന്തരത്ത് നിന്ന് എംപിയാക്കണം എന്ന് സ്വപ്നം കണ്ടു നടന്നിരുന്ന അണ്ടിമുക്ക് ശാഖയിലെ സംഘസഹോദരനെ ഇന്ന് കണ്ടിരുന്നു.

    Shiva Prasad February 10, 2019 11:11
    വിശ്വാസ വഞ്ചന കാണിച്ചവരുടെ കയ്യിൽ നിന്നും പത്മഭൂഷണം തിരിച്ചു വാങ്ങണം എന്ന് ആഗ്രഹിക്കുന്ന മിത്രങ്ങൾക് ലൗവിടാനുള്ള കമ്മന്റ്

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.