You are Here : Home / Editorial

ഷെയർ ഷെയർ ദാറ്റ് ഈസ്‌ ഫെയർ

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, June 24, 2013 12:18 hrs UTC

ഒരു കാലത്തും നമ്മുടെ നാട് നന്നാകുമെന്ന് തോന്നുനില്ല.ഏതെങ്കിലും ഒരു നല്ല പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാല ഉടനെ അതിനു തടയിടുവാനായി ഒരു പറ്റം ആൾക്കാർ കച്ചകെട്ടി ഇറങ്ങ്ങ്ങും .വളരെ മാന്യനും തന്നെ ആശ്രയിക്കുന്നവരെ അതിരുവിട്ടു സഹായിക്കുന്നവനുമായ ഒരു വ്യക്തിയുമാണ് പുതുപ്പള്ളീക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായ ഉമ്മൻ ചാണ്ടി എന്നാ കേരളാ മുഖ്യമന്ത്രി. സുതാര്യത എന്നാ മലയാള വാക്ക് കണ്ടുപിടിച്ചത് അദ്ദേഹമാണെന്ന് തോന്നുന്നു.ഭരണം സുതാര്യമാണെന്നു മാലോകരെ ധരിപ്പിക്കുവാൻ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന അദ്ദേഹത്തിന്റെ ഓഫീസ് ദ്രിശ്യങ്ങൾ ലോകത്തിന്റെ ഏതു കോണിലിരുന്നും ആര്ക്കും വീക്ഷിക്കുവാൻ സംവിധാനം നടപ്പിലാക്കി അദ്ദേഹം കൈയടി നേടി.കൂട്ടത്തിൽ യു എന്നിന്റെ വക ഒരു അവാര്ടും.ഇതൊക്കെ ആണെങ്കിലും അദ്ദേഹത്തിനു സ്വന്തമായി ഒരു മൊബൈൽ ഫോണില്ല. അദ്ദേഹവുമായി ബന്ധപ്പെടണമെങ്കിൽ എപ്പോഴും നിഴലു പോലെ കൂടെ നടക്കുന്ന ജോപ്പാൻ കൊപ്പാൻ ജികുമോൻ തുടങ്ങിയവരുടെ നമ്പറിലേക്ക് വിളിക്കണം.സ്വന്തമായി ഫോണില്ലെങ്കിലും മന്ത്രിമാരുടെ കൂട്ടത്തിലെ ഏറ്റവും വലിയ ബില്ല് അദ്ദേഹത്തിന്റെ സ്വന്തമാണ്.സരിത എസ നാരി എന്ന യുവതിക്ക് ഏതുസമയത്തും അസമയത്തും ഇവരുമായി ബന്ധപ്പെടാം.പിന്നെയും പിന്നെയും സരിത വിളിക്കുന്നു എന്ന റിങ്ങ് ടുൻ ആണു ഇവരുടെ ഒക്കെ ഫോണിനുള്ളതു. ബിജു രാധാകൃഷ്ണൻ എന്ന ഒരു മാന്യനുമായി ചേർന്നു കേരള പ്രകാശപൂരിതമാക്കി തീർക്കാൻ ശ്രമിച്ഛവളാണു ശ്രീമതി സരിത .ഇവരുടെ കയ്യിൽ ഏതോ ഒരു വിശിഷ്ട സാധനം ഉണ്ടെന്നാണു പ്രതിപക്ഷ നേതാവു പറയുന്നത് . സരിത അറസ്റ്റിലാകുന്ന ഏതാനും ദിവസം മുന്പ് ഏതാണ്ട് നൂറോളം കോളുകളാണ് ഇക്കൂട്ടര് കൈമാറിയത്.

ഡൽഹിയിലുള്ള മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയും സരിതയെ ബന്ധപ്പെടാരുണ്ട്.ആദ്യ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിജു രാധാക്രിഷ്നനുമായി മുഖ്യമന്ത്രി ഒരു മണിക്കൂരോളമാണു സംസാരിച്ചത് .മുന് മന്ത്രി ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്നം ചര്ച്ച ചെയ്തു കുട്ടിച്ഛോരാക്കിയതു സമീപകാല സംഭവം . ഏതായാലും രമേശ് ചെന്നിതലയുടേയും സുകുമാരാൻ നായരുടേയും ശത്രു സംഹാര പൂജയ്ക്കു ഫലം കണ്ടുതുടങ്ങി എന്ന് വേണം കരുതാൻ .സോളാർ വിഷയത്തിൽ എത്ര ഉരുണ്ടു കളിച്ചാലും ഉമ്മച്ചനും തലയൂരുവാൻ കഴിയില്ല .സരിതയുടെ കൈയിലെ വിശിഷ്ട സാധനത്തിൽ കുടുങ്ങിപ്പോയ ഇനിയും വരാൻ ഇരിക്കുന്നതേയുള്ളു .ഏതായാലും രമേശ് ചെന്നിത്തലയുടെ മുഖത്ത് ആയിരം സോളാർ പാനൽ ഒരുമിച്ചു പ്രകാശം പരത്തുന്ന പുഞ്ചിരിയാണ് പടരുന്നത്‌ . ഏതായാലും ഇക്കഥയ്ക്കു ഒരു ഗ്ലാമർ പരിവേഷം നല്കുവാൻ നടി ശാലുമേനോനും ഗസ്റ്റ് റോളിൽ എത്തിക്കഴിഞ്ഞു.ശാലുവിന്റെ പുതിയ ഫോട്ടോകൾ കണ്ടപ്പോൾ അവരുടെ ബാക്ക് യാർഡിലും പുതിയ പാനലുകൾ ഘടിപ്പിചിട്ടുണ്ടോ എന്നൊരു സംശയം.

കുഞ്ഞാലിക്കുട്ടിയുറെ ഉറക്കം കെടുത്തുന്ന റജീന, പി.ജെ. കുര്യന് സ്വൈര്യം കൊടുക്കാത്ത സൂര്യനെല്ലി പെണ്‍കുട്ടി,തന്ത്രിയുടെ മുണ്ടഴിച്ച ശോഭാ ജോണ്, കാരണവരെ കൊലപ്പെടുത്തിഅയ ഷെറിൻ ,എന്നിവരെപ്പോലെ സരിത എസ നായര് കുഞ്ഞൂഞ്ഞിന്റെയും മക്കളുടേയും രാഷ്ട്രീയ ഭാവി കുളം തോണ്ടുമോ?.പണ്ടു ഉണ്ണിത്താന്റെയും ശരത് ചന്ദ്രന്റെയും മുണ്ടുരിയലിനും പ്രചോദനം കൊടുത്ത സാക്ഷാൽ ലീഡർജിയുടെ മകൻ ഇപ്പോൾ ഐ ഗ്രൂപ്പിൽ ചെര്ന്നിരിക്കുകയാണ്.ഉമ്മൻ ചാണ്ടി ഒരു പാന്റു കരുതുന്നത് നന്നായിരിക്കും .കുറഞ്ഞ പക്ഷം അടിവസ്ത്രമില്ലാതെ പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം .

സ്നേഹത്തോടെ

രാജു മൈലപ്ര

അടിക്കുറുപ്പ് : ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ മുന്മന്ത്രി തെറ്റയിലിന്റേയും അടിതെറ്റിയെന്ന വാര്ത്ത വിഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു.സ്വന്തം മക്കളെ കുറിച്ച് ഞങ്ങൾ കൂട്ടുകാരെപ്പോലെയാണെന്നു ചില ഫാദേഴ്സ് വീമ്പിളക്കാരുണ്ട് . എന്തായാലും ജോസുട്ടി അത് തെളിയിച്ചു.നമ്മളൊന്നു നമ്മല്ക്കൊന്നു.ഷെയർ ഷെയർ ദാറ്റ് ഈസ്‌ ഫെയർ തുടങ്ങിയ ആപ്ത വാക്യങ്ങൾക്കൊക്കെ എത്ര അർഥവ്യാപ്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.