You are Here : Home / Editorial

ഇനിയും വേണം ചൂലുകള്‍

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Sunday, December 15, 2013 10:47 hrs UTC

വൃത്തികേടുകള്‍ അടിച്ചുമാറ്റി പരിസരം വൃത്തിയാക്കാനുള്ള ഒരു സാധനമാണ് ചൂല്‍.'നിന്നെ ചൂലുകൊണ്ടടിക്കും'എന്ന് പറഞ്ഞാല്‍ , അത്രമാത്രം വൃത്തികെട്ട ഒരുത്തനാണ് അത് കേള്‍ക്കേണ്ടി വരുന്നത് എന്ന് അര്‍ഥം.

പൊതുജനത്തിന്റെ മുന്നില്‍ നിറപുഞ്ചിരിയും തൊഴുകൈയുമായി ചെന്ന് അവരുടെ ഔദാര്യത്തില്‍ അധികാരത്തില്‍ ഏറുകയും അതിനു ശേഷം അവരെ പുറം കാലുകൊണ്ട്‌ ചവിട്ടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഉള്ള ഒരു പാഠമാണ് ഇത്തവണത്തെ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്.

ആം ആദ്മി എന്ന പത്തുമാസം പോലും പ്രയമാകാത്ത, ഒരു പാര്‍ട്ടിയാണ് ഈ ചൂലിന്റെ റോള്‍ എടുത്തത്. പതിനഞ്ചു വര്‍ഷം ദല്‍ഹി ഭരിച്ച കൊണ്ഗ്രസിനും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും നാണം കേട്ട പരാജയമാണ് ഉണ്ടായിരിക്കുന്നത്.ഇന്നലെ നാമ്പുതിര്‍ത്ത ഒരു പാര്‍ട്ടിയും ഇതുവരെ അറിയപ്പെടാതിരുന്ന അരവിന്ദ് കേജ് രിവാള്‍ എന്നൊരു നേതാവുമാണ്, ഈ അപമാനം ഷീലാ ദീക്ഷിതിനും സോണിയാ ഗാന്ധിക്കും ഇളമുറ തമ്പുരാനായ രാഹുല്‍ ഗാന്ധിക്കും പുതുവര്‍ഷ സമ്മാനമായി നല്‍കിയത്.ശൈശവ പ്രായം പിന്നിടാത്ത, അറിയപ്പെടുന്ന നേതാക്കന്മാര്‍ അരുമില്ലാത്ത , സംഘടനാ അച്ചടക്കം അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയാണ്  ഇന്ത്യയിലെ രാഷ്ട്രീയ ദൈവങ്ങളെ എല്ലാം മലര്‍ത്തിയടിച്ചു കൊണ്ട് വന്‍ കുതിപ്പ് നടത്തിയത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വിളിക്കാമോ എന്ന് പരിഹാസമുതിര്‍ത്ത ഷീലാ ദീക്ഷിതിനു വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം സംശയം തീര്‍ന്നു .

മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ദയനീയമായി പരാജയപ്പെടുത്തി ബിജെപി അധികാരത്തിലേക്ക് വരികയും ചെയ്തു. സത്യത്തില്‍ ഈ പരാജയം കോണ്‍ഗ്രസ് ഇരന്നു വാങ്ങുകയായിരുന്നു. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ വ്യാപ്തിയും വിലക്കയറ്റവും പീഡനങ്ങളും ജനങ്ങള്‍ അനുഭവിക്കുന്ന യാതനയും മറ്റും എത്രമാത്രം കഠിനമാണെന്നു ഈ ഒരു പരാജയതിലൂടെ കോണ്‍ഗ്രസ് ഒരു പാഠം പഠിച്ചിരുന്നെങ്കില്‍...
ഇപ്പോഴത്തെ അവസ്ഥ വച്ച് ഒരു പ്രവചനം നടത്തിയാല്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ പച്ച തൊടില്ല. പരസ്പരം പഴിചാരിയും തമ്മില്‍ തല്ലിയും കഴിയുന്ന യുഡിഎഫിന് ഇനിയുള്ള ഏതാനും മാസങ്ങളില്‍ ഒരുമിച്ചു നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും കഴിയുമെന്ന് തോന്നുന്നില്ല."ഇടി വെട്ടിയവനെ പാമ്പു കടിച്ചു" എന്ന് പറഞ്ഞത് പോലെ ഇതാ അവസാനം, ഒരു ഉഗ്രന്‍ ആറ്റം ബോംബ്‌ പൊട്ടിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാതെ , കെ സുധാകരന്‍ എംപി കണ്ണൂരില്‍ നിന്നും മത്സരിക്കുകയില്ലത്രേ. "എന്‍റെ പോന്നു സുധാകരാ , ഇത്ര കടു കട്ടിയായ തീരുമാനങ്ങളോന്നും എടുക്കരുതേ, നയിക്കുവാന്‍ താങ്കളില്ലെങ്കില്‍ , 'ആരാ നിങ്ങളുടെ നേതാവ്' എന്ന് വല്ല വിവരം കേട്ടവന്മാരും ചോദിച്ചാല്‍ ഞങ്ങള്‍ എന്ത് ഉത്തരം പറയും?

ചൂലുകള്‍ ഇനിയും നമ്മള്‍ക്ക് ആവശ്യമാണ്- സമുദായങ്ങളില്‍, സംഘടനകളില്‍, -ഒരു ഓവര്‍സീസ് ചൂല്‍ സംഘടന ഉടന്‍ ആരംഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അശ്വമേധത്തിന്‍റെ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് സന്തോഷകരമായ ഒരു ക്രിസ്തുമസും ഐശ്വര്യപ്രദമായ ഒരു പുതുവത്സരവും നേര്‍ന്നുകൊണ്ട്

സ്നേഹത്തോടെ ,
രാജു മൈലപ്രാ

  Comments

  Ganesh Kumar ,Thrithala December 15, 2013 11:42
  ഇപ്പോൾ ഉള്ള കുഴപ്പം കോണ്‍ഗ്രസിൽ ലീഡർ ഇല്ല മാനേജർമാർ മാത്രമേ ഉള്ളൂ എന്നതാണ്. കാത്തിരിക്കാം. ആരെയും വിധിക്കാറായിട്ടില്ല. രാഷ്ട്രീയം അനന്തസാദ്ധ്യത കളുടെ കലയാണ്.

  Jobin J December 15, 2013 11:41
  In my observation allmost all political parties are inspired by aap at least a certain extent. This is the move kejri planned. He started won on his aim. If we love a corruption free India we should support aap until they continue to follow their policy. Dont be prejudice only because of blind congress or bjb love.

  Jyothis December 15, 2013 11:41
  അഴിമതിയും അഴിമതിക്കാരെയും കണ്ടുമടുത്ത ജനങ്ങള്‍ക്ക് തല്‍ക്കാലം ചൂടകറ്റാനുള്ള ആളിക്കത്തല്‍. അതിനപ്പുറം അരാഷ്ട്രീയതയുടെ കുളിരാണ്. കെജ്രിവാളിന്റെ ജയമല്ല; കോണ്‍ഗ്രസിന്റെ പരാജയമാണ് സംഭവിച്ചതെന്നര്‍ഥം

  sumesh v s December 15, 2013 11:40
  ഒരു നാട് മുഴുവന്‍ ബദലിന് കാതോര്‍ക്കുമ്പോള്‍ ഇടതെന്ന ആശയം മനസ്സുകളില്‍ പതിയാതിരിക്കാന്‍ വേണ്ടി സാമ്രാജ്യത്തം സൃഷ്ടിക്കുന്ന ഒരു ഉഡായിപ്പുണ്ട്. അഴിമതിക്കെതിരെ പിന്നെ വിലക്കയറ്റത്തിനെതിരെ എന്നാ മനോഹര മുദ്രാവാക്യം ഉയര്‍ത്തി അവര്‍ വരും. ഭൂമിയുടെ എല്ലാവര്‍ക്കുമുള്ള അവകാശമോ, സാമ്പത്തിക അസമത്വങ്ങളോ, ജാതി മത വര്‍ണ്ണ വംശ അസമത്വമോ, എന്തിനു ആണവ കരാറു പോലും അവരുടെ മുദ്രാവാക്യങ്ങളില്‍ പെടില്ല. ഈ പുതിയ ഉഡായിപ്പ് പുതിയതല്ല. സാമ്രാജ്യത്തം പല രാജ്യങ്ങളിലും പരീക്ഷിച്ച തട്ടിപ്പ് മാത്രം. വലതിനെ ഊട്ടി ഉറപ്പിക്കാന്‍ വേണ്ട നിഗൂഡ തന്ത്രം. ബദല്‍ ഇടതു മാത്രം. മറ്റെല്ലാം ഉഡായിപ്പിന്റെ ആപ്പ് മാത്രം.

  Vincent John , Qatar December 15, 2013 11:39
  വരാനിരിക്കുന്ന പാര്‍ലമെന്റിലെ ശക്തമായ ഇടതു സാന്നിധ്യം മാത്രമേ ഇനി നാടിനെ രക്ഷിക്കു. അഴിമതിക്കെതിരെ ആയാലും വര്‍ഗീയതക്കെതിരെ ആയാലും. വോട്ടു നിങ്ങളുടെ ആയുധമാണ്, അത് നിങ്ങളെ രക്ഷിക്കാന്‍ തന്നെ ഉപയോഗിക്കണം.

  Cherian PV December 15, 2013 11:37
  അരവിന്ദ് കേജരിവൾ എന്ന ഒരു നേതാവ് മാത്രമാണ് ആം ആദ്മി അവരുടെ മറ്റ് നേതാക്കൾ ആര് അവരുടെ കഴിവുകൾ എന്ത്‌ എന്നോന്നുനം ആർക്കും ആരെയില്ല ഒരു രാജ്യത്തിന്ടി ഭരണം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നത് എത്രത്തോളം പ്രായോഗികം ആണ്?

  Thushar AV December 15, 2013 11:37
  കോണ്‍ഗ്രസ്‌ ഭരിച്ചു ഇന്ത്യ തകർന്നു പോയിട്ടോന്നോന്നും ഇല്ല. അഴിമതി ആരോപണൾ ഉണ്ഡാവാം പക്ഷേ രാജ്യത്തെ ലോക രാജ്യങ്ങളുടെയ് മുൻപന്തിയിൽ എത്തിക്കാൻ ചെയ്ത നല്ല കാര്യങ്ങൾ വിസ്മരിക്കാൻ പാടില്ല.

  Haridas December 15, 2013 11:36
  പെട്ടന്ന് വളര്‍ന്നു പന്തലിക്ക്കുന്ന ഒരു വൃക്ഷവും അധികനാള്‍ നിലനില്ക്കീല്ല ..! എന്നാല്‍ വളരെ മെല്ലെ വളര്‍ന്നു പന്തലിക്കുന്ന ചില വടവൃക്ഷങ്ങള്‍ ഇതുപോലുള്ള ചില മരങ്ങളുടെ കൊമ്പുകള്‍ കൊണ്ട് അലോരസപെടാറുണ്ട്...അത് സ്വാഭാവികം

  Haseeb Manjeri December 15, 2013 11:34
  വളരെ നല്ല ലേഖനം . ഇനിയും പ്രതീക്ഷിക്കുന്നു . കേരള്ത്തില്‍ വേന്ണം കൂടുതല്‍ ചൂലുകള്‍

  Kumar Vellaraingatu December 15, 2013 11:33
  I am very happy to see the Delhi Election result. Tough fight given by Mr. Arvind Kejriwal & AAP. We proved this quote is true "First they ignore you, then they laugh at you, then they fight you, then you win." By : Mahatma Gandhi

  liji Chandy , Sharjah December 15, 2013 11:31
  we want to give life for Nation, money is a very small thing.

  Anil Vembayam December 15, 2013 11:29
  Just a humble suggestion...stay grounded,consolidate and proceed...no hurry plzzzzz I want this movement to succed in longterm.

  James John December 15, 2013 11:27

  Good Article Raju . Keep writing same type articles

   

   


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.