You are Here : Home / Editorial

"താന്‍ ആരെന്നു തനിക്ക് അറിയാന്‍ മേലേല്‍ താന്‍ എന്നോടു ചോദിക്ക് താന്‍ ആരാണെന്നു "

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Tuesday, August 20, 2013 10:57 hrs UTC

എല്ലാ സത്യങ്ങളും പുറത്തു പറയാന്‍ പറ്റില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം . ഇതു എന്റെ സ്വന്തം അഭിപ്രായം.ഈ ഒരു കാര്യത്തില്‍ കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുജനത്തിന്റെ മുമ്പില്‍ ദയനീയനായി ദുര്ബലനായി കൊണ്ടിരിക്കുന്ന മാധ്യമ കാഴ്ച്ചകള്‍ സഹതാപത്തോടു കൂടിയാണു അദ്ദേഹത്തെ വിശ്വസിച്ചു സ്നേഹിച്ച ലോകമെമ്പാടുമുള്ള മലയാളികള്‍ ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നത്.ഒരു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദിനം പ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്ന കോടികളുടെ വെട്ടിപ്പ് "എനിക്കൊന്നും അറിയില്ല ,എന്റെ കൈകള്‍ പരിശുദ്ധമാണു എന്നു പറയുവാന്‍ യാതൊരു സങ്കോചവും ഇല്ലാത്ത മുഖ്യമന്ത്രി കൈപ്പത്തി ചിഹ്നത്തിനു തന്നെ ഒരു അപമാനമാണു .യാതൊരു സാമ്പത്തിക അടിസ്ഥാനവും ഇല്ലാതിരുന്ന ജോപ്പനും ജികുവും ചിക്കുവും കോടികളുടെ മണിമന്ദിരങ്ങള്‍ തീര്‍ത്ത് ആഡമ്പര ജീവിതം നയിക്കുന്നത് നേരില്‍ കണ്ട അദ്ദേഹത്തിനു അതിനുള്ള സാമ്പത്തിക സ്രോതസ്സ് അവര്‍ക്ക് എവിടെ നിന്നു കിട്ടി എന്നു അന്വേഷിക്കുവാനുള്ള സാമാന്യ ബുദ്ധി ഇല്ലാതെ പോയി എന്നു പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ വളരെ പ്രയാസം.സരിതാ നായരും ശാലു മേനോനുംമുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടെയും പേരില്‍ കേരളമാകെ ചൂടു പകര്ന്നു കൊണ്ടിരിക്കുന്ന കാര്യവും അദ്ദേഹത്തിനു അറിയാമായിരുന്നില്ലത്രേ. "താന്‍ ആരെന്നു തനിക്ക് അറിയാന്‍ മേലേല്‍ താന്‍ എന്നോടു ചോദിക്ക് താന്‍ ആരാണെന്നു തനിക്കു ഞാന്‍ പറഞു തരാം താന്‍ ആരാണെന്ന്.ഇനി ഞാന്‍ ആരാണെന്ന് തനിക്ക് അറിയാന്‍ മേലേല്‍ താന്‍ എന്നോടു ചോദിക്ക് താന്‍ ആരാണെന്ന് അപ്പൊ ഞാന്‍ പറഞുതരാം തനിക്ക് താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും "തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കുതിര വട്ടം പപ്പുവിന്റെ ഈ ഡയലോഗാണു മലയാളികള്ക്ക് മുഖ്യമന്ത്രിയോടു പറയുവാന്‍ ഉള്ളത് . സരിതാ നായരും ശാലു മേനൊനും പുരുഷന്മാര്ക്ക് ചൂടുപകര്‍ന്നു നല്കിയത് ഒരു പുതിയ സഭവം ഒന്നും അല്ല.വേദ പുസ്തകത്തിലെ പഴയ നിയമത്തില്‍ രാജാക്കന്മാര്‍ ഒന്നാം പുസ്തകം ആരഭിക്കുന്ന വചനങ്ങള്‍ വായിക്കുക.ദാവീദു രാജാവു വയസു ചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.ആകയാല്‍ അവന്റെ ഭൃത്യന്‍ന്മാര്‍ അവനോടു യജമാനനായ രാജാവിനു വേണ്ടി കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ അവള്‍ രാജ സന്നിധിയില്‍ ശുശ്രൂഷിച്ചു നില്ക്കുകയും യജമാനനായ രാജാവിന്റെ കുളിര്‍ മാറ്റേണ്ടതിനു തിരുമാറില്‍ കിടക്കുകയും ചെയ്യട്ടെ എന്നു പറഞു . അങിനെ അവര്‍ സൌന്ദര്യമുള്ള ഒരു യുവതിയെ ഇസ്രായേല്‍ ദേശത്തെല്ലാം അന്വേഷിച്ചു.ശൂനോംകാരിയായ അബീശഗിനെ കണ്ട് രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.അവള്‍ രാജാവിനു പരിചാരികയായി നിന്നു.ശുശ്രൂഷ ചെയ്തു.എന്നാല്‍ രാജാവ് അവളെ പരിഗ്രഹിച്ചില്ല.നമ്മുടെ മന്ത്രിമാരും എം എല്‍ എ മാരും ഇതിനപ്പുറമൊന്നും ചെയ്തില്ല.പിന്നെ പരിഗ്രഹിക്കുവാന്‍ കഴിവുള്ളവര്‍ പരിഗ്രഹിച്ചു എന്നൊരു വ്യത്യാസം മാത്രം .അന്വേഷണം ഏതു ദിശയിലേക്കു നീങ്ങിയാലും ബഹു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം അതു സുതാര്യമായിരിക്കില്ല .അദ്ദേഹം എം എല്‍ എ സ്ഥാനം രാജി വയ്ക്കാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ബന്ധപ്പെട്ടവര്ക്ക്ക് സ്ഥാനചലനം സംഭവിക്കാത്ത ഒരു അന്വേഷണമായിരിക്കും അഭികാമ്യം . സ്നേഹത്തോടെ രാജു മൈലപ്ര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.