You are Here : Home / Editorial

"അടിച്ചെടാ... മോനെ!"

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Thursday, May 22, 2014 10:00 hrs UTCസുപ്രസിദ്ധ സിനിമാതാരം ഇന്നസെന്‍റ് ചാലക്കുടിയില്‍ നിന്നും ലോകസഭയിലേക്ക്
വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.ഇതിന് ഇന്നസെന്‍റ് കടപ്പെട്ടിരിക്കുന്നത്
കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി പി.സി.ചാക്കോയോടാണ്.തന്നില്‍ വിശ്വാസമര്‍പ്പിച്ച്
വിജയിപ്പിച്ചു വിട്ട തൃശൂര്‍ മണ്ഡലത്തിലേക്ക് പിന്നീട് അദ്ദേഹം തിരിഞ്ഞു
നോക്കിയിട്ടേയില്ല.അദ്ദേഹം അങ്ങു കേന്ദ്രത്തില്‍ ബഡാസാഹിബ്
കളിക്കുകയായിരുന്നു.ചാലക്കുടിയില്‍ നിന്നും വീണ്ടും ജനവിധി തേടിയാല്‍,

തനിക്ക് കാലിച്ചരക്കിന്‍റെ വിലപോലും കിട്ടില്ലെന്നു മനസ്സിലാക്കിയ

ബുദ്ധിമാനായ ചാക്കോച്ചന്‍,ഹൈക്കമാന്‍ഡിന്‍റെ പിന്‍ബലത്തോടുകൂടി
ചാലക്കുടിയിലേക്ക് ചേക്കേറി.തന്നെ ചാലക്കുടിയില്‍ നിന്നും മാറ്റരുതെന്നു
കരഞ്ഞു കാലുപിടിച്ച ധനപാലനെ തൃശൂരേക്ക് നാടു കടത്തി.അങ്ങിനെ
കോണ്‍ഗ്രസിനു രണ്ടു സീറ്റ് നഷ്ടപ്പെടുത്തി കൊടുത്തതിന്‍റെ ഫുള്‍ ക്രെഡിറ്റ്‌
ചാക്കോച്ചനു മാത്രം അവകാശപ്പെട്ടത്.
 

 ഭാരതത്തിന്‍റെ കണ്ണിലുണ്ണിയായ അമൂല്‍ ബേബിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്
പ്രഖ്യാപിക്കാതെ പ്രഖാപിച്ച കോണ്‍ഗ്രസ്‌,പരാജയം ഇരന്നു വാങ്ങുകയായിരുന്നു.
ഇന്ത്യയെപ്പോലെയുള്ള ഒരു മഹാരാജ്യത്തിനെ മുന്നോട്ടു നയിക്കുവാന്‍,
 

നെഹ്രു കുടുംബപാരമ്പര്യമല്ലാതെ,മറ്റെന്തു യോഗ്യതയാണു ഈ കൊച്ചനുള്ളത്?
മോദി ഇളക്കി വിട്ട രാഷ്ട്രീയ സുനാമിയില്‍ പയ്യനും പാര്‍ട്ടിയും പതറിപ്പോയി.
   ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുവാനുള്ള അര്‍ഹത പോലും കോണ്‍ഗ്രസിനു
നഷ്ടപ്പെടുത്തിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഈ 'മാം-ബേട്ട' ടീമിനാണ്.
 

    മാഡവും മോനും മാറി നില്‍ക്കാമെന്നു പുറംപൂച്ചു പറയുന്നുണ്ടെങ്കിലും,
ആസനം (ഇരിപ്പിടം) താങ്ങികളായ മന്ദബുദ്ധി കോണ്‍ഗ്രസുകാര്‍,
അവര്‍ക്കു പ്രിയങ്കരിയായ പ്രിയങ്കഗാന്ധിയെ നെറ്റിപ്പട്ടം കെട്ടിച്ച് തിടമ്പ്
എഴുന്നെള്ളിക്കുവാനുള്ള തീവ്രശ്രമത്തിലാണ്.
 
 
ഇന്ദിരയുടെ നാക്കും,മൂക്കും,
പല്ലും,നഖവും,മുടിയുമുണ്ടെന്നതാണ് പ്രിയങ്കയുടെ ക്വാളിഫിക്കേഷന്‍!
'കഷ്ടം' എന്നൊരു വാക്കു മാത്രമേ ശ്രേഷ്ഠ മലയാളത്തില്‍ ഈ അടിമത്ത
മനോഭാവത്തിനു പ്രയോഗിക്കാനുള്ളൂ!ഭര്‍ത്താവായ റോബര്‍ട്ട്‌ വധേര
അഴിമതിയിലൂടെ അടിച്ചു മാറ്റുന്ന വിലമതിക്കാനാവാത്ത ദുസ്വത്ത്,മറ്റൊരു
അത്ഭുത പ്രതിഭാസത്തിലൂടെ,അപ്രത്യക്ഷമാകാതിരിക്കുവാന്‍ ഒരു പക്ഷേ ഈ
പെണ്‍കൊച്ച് ഒരു ത്ധാന്‍സി റോള്‍ എടുത്തേക്കും.
 

  കോണ്‍ഗ്രസിന്‍റെ ഈ ദയനീയ പരാജയത്തില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ
പ്രയാസമൊന്നുമില്ല.പണക്കാരായ മൂന്നാലു പേര്‍ക്ക് അവാര്‍ഡ് അടിച്ചുമാറ്റി
കൊടുക്കുക എന്നൊരു ചുമതലയേ രവിസാറിനുണ്ടായിരുന്നുള്ളൂ.ഇ.അഹമ്മദിന്‍റെ
ചുമതല എന്തായിരുന്നുവെന്ന് ആ അഹമ്മദിനു പോലും അറിയാമായിരുന്നു എന്നു
തോന്നുന്നില്ല.

 ഭകഷ്യവകുപ്പിലെ ഒരു കസേരയില്‍ വെറുതേ കാലും നീട്ടിയിരുന്ന
കെ.വി.തോമസിന്,സോണിയാ മാഡത്തിനു തിരുതമീനും,മോന്‍ണ്ടിക്ക്
കൊഞ്ചും പാചകം ചെയ്തു കൊടുക്കുകയായിരുന്നു പ്രധാന പണി എന്ന്
പിന്നാമ്പുറ കഥകളുണ്ട്.അവരുടെ അടുക്കളയിലെ പഴങ്കഞ്ഞിയായിരുന്നു പോലും
വയലാര്‍ജിയുടെ ആരോഗ്യരഹസ്യം.മതിലിനു പുറത്തു നിന്നും അകത്തു കയറിപറ്റാന്‍
അടവുകള്‍ പതിനെട്ടും പയറ്റിയ കുഞ്ഞൂഞ്ഞിനെ തടയുവാന്‍ ഇവരുടെ അടവുകള്‍
ഫലിച്ചു.കുഞ്ഞൂഞ്ഞു ഒരു പിടിപിടിച്ചാല്‍ കുമരകത്ത് വന്നു കരിമീന്‍ കടിച്ചു ചവയ്ക്കാന്‍,
ഒരു പക്ഷേ ഇളമുറതമ്പുരാന് ക്യൂ നില്‍ക്കേണ്ടി വരും.ഏറ്റവും വലിയ ശോചനീയാവസ്ഥ
പറ്റിയത്,അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കള്‍ക്കാണ്.പ്രവാസി /വിദേശ സഹ
മന്ത്രിമാരെ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിച്ച്,തെക്കുവടക്ക് കൊണ്ടു നടന്ന്,സ്വീകരണ
സമ്മേളനങ്ങള്‍ തട്ടികൂട്ടി പത്രത്താളുകളില്‍ പടവും പ്രസിദ്ധീകരിച്ചു
സായൂജ്യമടഞ്ഞിരുന്നവര്‍ ഇനി എന്തുചെയ്യും?
 
FOKANA-FOMAA കണ്‍വന്‍ഷനുകളിലെ
സമ്മേളനത്തില്‍ അറുബോറന്‍ പ്രസംഗങ്ങള്‍ കൊണ്ടു സദസ്യരെ ബോറടിപ്പിച്ചിരുന്ന
ഇവരെ ഇനി ആരെങ്കിലും ക്ഷണിക്കുമോ?കുത്തിരുന്നു കാണാം.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വിസ തടയുവാന്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ച് വിജയമാഘോഷിച്ച
സംഘടനാ നേതാക്കന്മാര്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.പ്രസിഡന്റ്‌ ഒബാമയാണ്
നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ആണത്വമുള്ളവരാണെങ്കില്‍ ഒന്നുകില്‍
എയര്‍പോര്‍ട്ടില്‍ പോയി കരിങ്കൊടി കാണിക്കുക;അല്ലെങ്കില്‍ താമരയിതളില്‍ തീര്‍ത്ത ഒരു
ഹാരവുമായി മോദിയെ വരവേല്‍ക്കുക!
   'കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തു' അമേരിക്കയിലെ 'ആം ആദ്മി'പാര്‍ട്ടിക്കാര്‍ ചൂലിനോടൊപ്പം
നില്‍ക്കുമോ?അതോ വെറും ചൂലുകളായി മാറുമോ?
എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ!
 

 സ്നേഹത്തോടെ         
     രാജു മൈലപ്രാ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.