You are Here : Home / Aswamedham 360

കുഞ്ഞുങ്ങളില്‍ രാജ്യസ്‌നേഹം വളര്‍ത്തിയ പോലീസ് ഓഫീസര്‍

Text Size  

Geethu Thambi

Aswamedham News Team

Story Dated: Monday, January 05, 2015 11:29 hrs UTC

ഐ. പി. എസ് കേഡറിലെ സത്യസന്ധതയും ഉത്തരവാദിത്തബോധവുമുള്ള നല്ലൊരു ഉദ്യോഗസ്ഥനാണ് ഇന്റലിജന്‍സ് ഡി.ഐ.ജി പി.വിജയന്‍. അതില്‍ യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. കേരള പോലീസിനു തന്നെ പി. വിജയന്‍ വലിയൊരു അഭിമാനമാണ്. 
സ്റ്റുഡന്റ്‌സ് പോലീസ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് തന്നെ പി. വിജയന്‍ ഐ.പി.എസാണ്. ഈ ആശയം ഇന്ന് കേരളത്തില്‍ വളരെ വ്യാപകമായിക്കഴിഞ്ഞു. എന്റെ നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും അതിനുള്ള അപേക്ഷയുമായി ഹെഡ്മാസ്റ്റര്‍മാരും കുട്ടികളും ക്യൂ നില്‍ക്കുകയാണ്. കുഞ്ഞുങ്ങളില്‍ രാജ്യസ്‌നേഹം ഉണ്ടാവാന്‍, രാഷ്ട്രപുനര്‍നിര്‍മാണത്തെക്കുറിച്ച് കുഞ്ഞുങ്ങളെ ബോധവാന്‍മാരാക്കാന്‍ അതിനോടൊപ്പം അച്ചടക്കമുള്ള ഒരു തലമുറയായി വളരാനും സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു എന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്.  അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നല്ല ചിന്ത സമൂഹത്തെ രക്ഷിച്ചു എന്നു തന്നെയാണ് എന്റെ അഭിപ്രായം. 
നിയമപരിരക്ഷയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും വളരെ ശക്തമായ ഒരിടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള പി. വിജയന്‍ ഐപിഎസിനെ ഒരു മികച്ച പോലീസ് ഓഫീസറായി ഉയര്‍ത്തിക്കാട്ടാന്‍ ഞാനാഗ്രഹിക്കുന്നു. ഇതേ രീതിയില്‍ എല്ലാ വിജയങ്ങളോടെയും ശക്തമായി പ്രവര്‍ത്തിച്ച് മുന്നോട്ടു പോകാന്‍ ശ്രീ. വിജയന് കഴിയട്ടെ എന്നു മാത്രമാണ് എനിക്കീ അവസരത്തില്‍ പറയാനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.