You are Here : Home / Aswamedham 360

ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്

Text Size  

Story Dated: Monday, December 21, 2015 05:24 hrs UTC

2015ലെ ക്ലബ് വേള്‍ഡ് കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്. കിരീട പോരാട്ടത്തില്‍ അര്‍ജന്റീന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സയ്ക്കായി ലൂയി സുവാരസ് രണ്ടും ലയണല്‍ മെസ്സി ഒരു ഗോളും നേടി. ബാഴ്‌സലോണയുടെ മൂന്നാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ഇതിനുമുമ്പ് 2009തിലും 2011ലും ബാഴ്‌സയായിരുന്നു ചാമ്പ്യന്‍ന്മാര്‍. 2015ല്‍ ബാഴ്‌സയുടെ കയ്യിലെത്തുന്ന അഞ്ചാമത്തെ കിരീടമാണ് ക്ലബ്ബ് വേള്‍ഡ് കപ്പ്. സ്പാനിഷ് ലീഗ് കിരീടം, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍ റെ എന്നിവയാണ് മറ്റ് കിരീടങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.