You are Here : Home / Aswamedham 360

യുഎഇയെ നാലു വിക്കറ്റിന്‌ സിംബാബ്‌വേ കീഴടക്കി

Text Size  

Story Dated: Thursday, February 19, 2015 03:34 hrs UTC

സാക്‌സ്ടണ്‍ ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇയെ നാലു വിക്കറ്റിന്‌ സിംബാബ്‌വേ കീഴടക്കി.285 റണ്‍സ്‌ ലക്ഷ്യം രണ്ടോവര്‍ ബാക്കി നില്‍ക്കേ സീന്‍ വില്യംസിന്റെ ഹാഫ്‌ സെഞ്ച്വറി മികവില്‍ സിംബാബ്‌വേ മറികടന്നു. 76 റണ്‍സുമായി അടിച്ചു തകര്‍ത്ത വില്യംസ്‌ 65 പന്തില്‍ ഏഴ്‌ ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയാണ്‌ അര്‍ദ്ധശതകം പിന്നിട്ടത്‌. വാലറ്റത്ത്‌ 42 റണ്‍സുമായി എര്‍വിനും സിംബാബ്‌വേയെ തുണയ്‌ക്കുന്ന രീതിയില്‍ ബാറ്റേന്തി. 32 പന്തില്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്‌സറുകളുമായി എര്‍വിന്‍ തകര്‍പ്പനടിയാണ്‌ പുറത്തെടുത്തത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത യുഎഇ മികച്ച ബാറ്റിംഗാണ്‌ പുറത്തെടുത്തത്‌. പാക്‌ വംശജനായ ഷൈമാന്‍ അന്‍വര്‍ 50 പന്തുകളില്‍ 67 റണ്‍സ്‌ അടിച്ചു. ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും അന്‍വര്‍ കുറിച്ചു. യുഎഇ നിരയില്‍ ഇറങ്ങിയ മലയാളി താരം കൃഷ്‌ണചന്ദ്രന്റെ സമ്പാദ്യം 34 റണ്‍സായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.