You are Here : Home / Aswamedham 360

ഈ അംഗീകാരം സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടേത്

Text Size  

Geethu Thambi

Aswamedham News Team

Story Dated: Thursday, January 08, 2015 03:00 hrs UTC


മാതൃകാപരമായ പല പദ്ധതികളിലൂടെയും കേരളത്തിനും ഭാവിതലമുറക്കും വളരെയധികം
സംഭാവനകള്‍ നല്‍കിയ ആളാണ് ശ്രീ.വിജയന്‍ ഐ.പി.എസ്. പുതിയ തലമുറക്കിടയില്‍
നിയമവാഴ്ചയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അവബോധം
സൃഷ്ടിക്കുക എന്നൊരു വലിയ ദൗത്യമാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്
പദ്ധതിയിലൂടെ ശ്രീ.വിജയന്‍ ഐ.പി.എസ് ഏറ്റെടുത്തിരിക്കുന്നത്. അതിനെ നല്ല
രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.
ഇതിലെ വിജയം കണ്ടുകൊണ്ടു തന്നെയാണ് അത് എല്ലാ സ്ഥലങ്ങളിലേക്കും
വ്യാപിപ്പിക്കാനും ഗവണ്‍മെന്റ് ആലോചിക്കുന്നത്. ഇന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ഈ പദ്ധതിയെ മാറ്റിയെടുക്കാനും
ആലോചനയുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ ഈ ആശയം കേരളത്തിന്റെ ചുവട്
പിടിച്ച് പല സംസ്ഥാനങ്ങളും നടപ്പിലാക്കിക്കഴിഞ്ഞു.
ഇത്തരത്തില്‍ പല മേഖലകളിലായുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അംഗീകരിച്ചു
കൊണ്ടാണ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള ലിസ്റ്റില്‍
അദ്ദേഹത്തെയും സി.എന്‍.എന്‍ -ഐ.ബി.എന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭാവിതലമുറക്കായി ധീരോദാത്തമായ പല പ്രവൃത്തികളും ചെയ്ത വിജയന്‍ ഐ.പി.എസ്,
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യക്കാരനായി തിരഞ്ഞെടുക്കപ്പെടാന്‍
അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു……

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.