You are Here : Home / Aswamedham 360

പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും പി.വിജയന്‍ ബഹുദൂരം മുന്നില്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Wednesday, December 31, 2014 01:18 hrs UTC

സിഎന്‍എന്‍ ഐബിഎന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഒഫ് ദി ഇയര്‍ നോമിനിയായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ ജനപ്രിയ പോലീസ് ഉദ്യോഗസ്ഥനായ പി.വിജയന്‍ ഐ.പി.എസ്സി-ന്‌ പിന്തുണയുമായി മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുമെത്തി. സ്വന്തം വോട്ട് രേഖപ്പെടുത്തിയാണ്‌ ഫെയ്സ് ബുക്കിലൂടെ മമ്മൂട്ടി പിന്തുണ അറിയിച്ചത്. നേരത്തെ അദ്ദേഹം പി.വിജയനുമായി ബന്ധപ്പെട്ട് ആശംസയും പിന്തുണയും അറിയിച്ചിരുന്നു.ഇന്‍സ്പെക്ടര്‍ ബലറാം ഉള്‍പ്പടെ നിരവധി ജനപ്രിയ പോലീസ് വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള മമ്മൂട്ടിയും കൂടിയെത്തിയതോട് കൂടി ഫെയ്സ് ബുക്ക് വോട്ടിങ്ങില്‍ പി.വിജയന്‍ തൊട്ടടുത്ത അമീര്‍ ഖാനെക്കാളും ബഹുദൂരം മുന്നിലെത്തി.മെഗാസ്റ്റാര്‍ മോഹന്‍ ലാല്‍ ജൂറിയുടെ ഭാഗമായതിനാല്‍ പിന്തുണയുമായി മുന്നോട്ട് വരുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ട്.

 

 

സാമ്പത്തിക മെച്ചമല്ലാത്ത കുടുംബ പശ്ചാത്തലത്തില്‍ നിന്നു വന്ന വ്യക്തിയായിരുന്നു കേരള ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജിയായ വിജയന്‍ ഐപിഎസ്. പത്താം ക്ളാസില്‍ പഠനം മതിയാക്കി കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി.എഴുതിയ പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം ഒന്നാമനായ അദ്ദേഹം ജോലിയോടൊപ്പം ബിരുദം പൂര്‍ത്തിയാക്കി. അദ്ദേഹം തുടങ്ങിയ സംരംഭമാണ് എസ് പി സി അഥവാ സ്റ്റുഡന്‍ഡ് പോലീസ് കേറ്റഡ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് നിയമജ്ഞാനം നല്‍കാനും അവരെക്കൊണ്ട് നിയമം നടപ്പിലാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി മുപ്പതിനായിരത്തില്‍പരം കുട്ടികളാണ് പരിശീലനം നേടുന്നത്. 2006 ല്‍ കൊച്ചിയില്‍ കമ്മീഷണറായിരിക്കുമ്പോള്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ ഖത്തര്‍, ഘാന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ നടപ്പിലാക്കാനുള്ള താല്‍പ്പര്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്.കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വുമണ്‍ ഫ്രണ്ട്ലി ഓട്ടോയുടെ ആശയം,ഷാഡോ പോലീസ്, കുട്ടികളെ ക്രിയാത്മകമായ പ്രവര്‍ത്തികളിലേക്ക് ന്ലിക്കാന്‍ കഴിയുന്ന ഫുഡ്ബോള്‍ ലേണിങ് സെന്റര്‍ കുട്ടികളെ നേരായ വഴിക്ക് നയിക്കാനുള്ള ഒ ആര്‍ സി (ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പാവപ്പെട്ട കുട്ടികളില്‍ മിടുക്കന്മാരെ കണ്ടെത്തി പഠിപ്പിക്കാനും ജീവിത വിജയത്തിലേക്ക് എത്തിക്കാനും നന്മ ഫൌെണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന പദ്ധതി , ക്യാപസുകളെ മയക്കുമരുന്നുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ബോധവത്കരണം നടത്തുന്ന ക്ളീന്‍ ക്യാംപ്സ് ആന്റ് സേഫ് ക്യാംപസ് എന്നിങ്ങനെ നീളുന്നു വിജയന്‍ നടപ്പിലാക്കിയ പദ്ധതികള്‍.

ഫേസ്ബുക്കില്‍ പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന് വോട്ട് രേഖപെടുത്താന്‍ സന്ദര്‍ശിക്കുക

 

https://www.facebook.com/indianoftheyear/app_210428659025817

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.