You are Here : Home / Aswamedham 360

മതതീവ്രവാദികള്‍ ജോസഫിന്‍റെ കൈവെട്ടി; സഭ കഴുത്തും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, March 21, 2014 04:47 hrs UTC

ചോദ്യപ്പേപ്പര്‍ സംഭവത്തില്‍ മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടിജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതില്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു.മാര്‍ച്ച്‌ 31 നു വിരമിക്കാനിരിക്കെ കോടതിവിധി അനുകൂലമായിട്ടും ജോലിയില്‍ തിരിച്ചെടുക്കാത്തത് കുടുംബത്തെ വേട്ടയാടിയിരുന്നു.രൂപതയുടെയും കോളേജ് മാനേജ്‌മെന്റിന്റെയും മനുഷ്യത്തരഹിതമായ നടപടികളാണ് സലോമിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.  

മത തീവ്രവാദികള്‍ ജോസഫിന്റെ കൈവെട്ടിയെങ്കില്‍ സഭാ നേതൃത്വം ജോസഫിന്റെ കഴുത്ത് വെട്ടിയെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

2010 ജൂലൈയിലാണ് ചോദ്യപേപ്പറില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ജോസഫിന്റെ വലത് കൈപ്പത്തി അക്രമികള്‍ വെട്ടി മാറ്റിയത്. കൈ വെട്ട് കേസില്‍ അകപ്പെട്ടതോടെ സഭയുടെ കൊളെജില്‍ നിന്നും ജോസഫിനെ പുറത്താക്കി. പുറത്താക്കിയതിന് ശേഷവും ക്രൂരതതുടര്‍ന്നു. ജോസഫ് കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ കോളേജില്‍ തിരിച്ചെടുക്കാന്‍ സഭ വിസമ്മതിച്ചു.ജോലി നഷ്ടമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. രണ്ടു രൂപയ്ക്കുള്ള റേഷന്‍ അരി വാങ്ങിയാണ് കുടുംബം ആഹാരം കഴിച്ചിരുന്നത്.തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോലും ആ കുടുംബം തീരുമാനിച്ചിരുന്നു.

2014 മാര്‍ച്ച് 31 നാണ് ജോസഫ് വിരമിയ്‌ക്കേണ്ടിയിരുന്നത്. 28ന് കൊളെജില്‍ വീണ്ടും ജോയിന്‍ ചെയ്യാനുള്ള അവസരവുമൊരുങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടായത് മൂലം അദ്ദേഹത്തിന് കൊളെജില്‍ തിരിച്ച് എത്താന്‍ കഴിയാതെ വന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിയ്ക്കുന്നു.

കൈവെട്ട്‌സംഭവം നടന്ന നാള്‍ പ്രൊഫസര്‍ക്കൊപ്പം താങ്ങായി നിന്നിരുന്ന സലോമി പിന്നീട് ജീവിതസമ്മര്‍ദങ്ങളില്‍ കടുത്ത വേദന അനുഭവിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി കടുത്ത മാനസികസമ്മര്‍ദവും തലവേദനയും അലട്ടിയിരുന്ന സലോമി, കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

സലോമി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണെന്നാണ് പൊലീസ് നിഗമനം. വരുംദിവസങ്ങളില്‍ സഭയ്ക്കും കോളേജ് മാനേജ്മെന്റിനും ഇക്കാര്യത്തില്‍ പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരും.
 

  Comments

  Alex Vilanilam March 21, 2014 01:41

  Both the Islamic extremists and the fundamentalists in Sabha/church leadership are moving in the same boat. They do not have any humane soul or compassion for fellow beings. They put their blind'faith' superior to divine/universal love for fellow beings and are prepared to sacrifice others' lives to establish their 'throne' on earth!

  We all 'silently' following these children of 'Lucifer' and build earthly things for them in the name of 'GOD'  are spineless snakes trying to seek 'Kingdom of God' in another world without knowing that we are wasting our valuable time on this earth that is meant for sharing the love, compassion and care for each other.

  EVEN GOD CAN NOT SAVE THE SPINELESS BLIND FOLLOWERS OF 'LUCIFER'!!!

  LET THE VOICE OF THE GENERAL PUBLIC WHO SUFFER SILENTLY BE HEARD THROUGH THE BOLD EXPOSURE OF TRUTHS BY MEDIA LIKE ASWAMEDHAM.

   


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.