You are Here : Home / Aswamedham 360

ഫീനക്‌സ്‌ പക്ഷിയുടെ ചിറകരിയാന്‍ ശ്രമിച്ചവര്‍...

Text Size  

Story Dated: Saturday, June 01, 2013 09:31 hrs UTC

 കേരള ചരിത്രത്തില്‍ ഒരു ധീരവനിത കത്തി ജ്വലിച്ചിരുന്നു അതാണ്‌ ശ്രീമതി. കെ .ആര്‍ ഗൗരി . ഇന്നും കേരള രാഷ്ട്രീയത്തിന്‍റെ ഊടും പാവും അറിയാവുന്ന ഏതൊരു രാഷ്ട്രീയക്കാരനും പ്രത്യക്ഷമായും പരോക്ഷമായും ബഹുമാനിക്കുന്ന ഒരു നേതാവാണ്‌ ഗൌരിയമ്മ എന്ന്‌ തന്നെ പറയാം. അതു പോലെ കേരള രാഷ്ട്രീയത്തില്‍ ചുരുങ്ങിയ കാലം കൊണ്ട്‌ ജനശ്രദ്ധ പിടിച്ചു പറ്റിയ ഭാവി മുഖ്യമന്ത്രി എന്ന്‌ കമ്മ്യൂണിസ്റ്റു വിരോധിയായ ഞാന്‍ പോലും സ്വപനം കണ്ട ഒരു ഉജ്ജ്വല താരമായിരുന്നു ഡോ.സിന്ധു ജോയി. സിന്ധുവിന്റെ നേത്രുത്ത്വപാടവം കണ്ടറിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇനിയൊരു കെ. ആര്‍ . ഗൗരി കേരള നാട്ടില്‍ ഉണ്ടാകരുതെന്ന്‌ തീരുമാനിച്ചു. ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കി. കഴിഞ്ഞ അസ്സംബ്ലി ഇലക്ഷനില്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടിയിലെ അതുപോലെ കത്തി ജ്വലിച്ച്‌ പടര്‍ന്നു അഖിലേന്ത്യ തലത്തില്‍ എന്നല്ല ലോകതലത്തില്‍ തന്നെ വേരൂന്നാന്‍ തുടങ്ങിയ ഒരുജ്വാല താരത്തെ വളരെ കണക്കു കൂട്ടലില്‍ കൂടി തറപറ്റിക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ശ്രമിച്ച്‌ ഒരളവു വരെ വിജയം കണ്ട ചതിക്കുഴിയില്‍ വീണ ഒരു `ഫീനക്‌സ്‌' പക്ഷിയാണ്‌ ഡോ. സിന്ധു ജോയി .

 

ഗ്രൂപ്പു തൊഴുത്തില്‍ കുത്തില്‍ പകച്ചു നിന്ന സിന്ധുവിനെ പ്രക്ത്യക്ഷത്തിലും പരോക്ഷമായും വാഗ്‌ദാനങ്ങള്‍ നല്‌കി അതു വിശ്വസിച്ച മനസ്സില്‍ കളങ്കമില്ലാത്ത പാവം സിന്ധു സ്‌റ്റേജുകളില്‍ നിന്നും സ്‌റ്റേജുകളിലേക്ക്‌ `ഉമ്മന്‍ ചാണ്ടി സാര്‍ എന്നെ മകളായി സ്വീകരിച്ചു' എന്ന്‌ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും അലറി പറഞ്ഞു, മുന്‍ പാര്‍ട്ടി കുട്ടി സഘാക്കളുടെ കല്ലേറുകള്‍ ഏറ്റു വാങ്ങി കോണ്‍ഗ്രസ്സിന്റെ വോട്ടുകളാക്കി മാറ്റി പാവം സിന്ധു. കാര്യം കഴിഞ്ഞപ്പോള്‍ `ഏതു സിന്ധു എന്തോന്ന്‌ സിന്ധു' എന്നായി ഉമ്മന്‍ ചാണ്ടി സാറിന്റെ കൂട്ടര്‍. രാജ്യ സഭാ സീറ്റ്‌ വന്നപ്പോള്‍ പാവം സിന്ധു തന്നെ വ്യംഗ്യമായി പ്രലോഭിപ്പിച്ചിരുന്ന കാര്യം മനസ്സില്‍ ചിന്തിച്ചു ഒരു പക്ഷെ നിശയുടെ മറവില്‍ എങ്ങലടിച്ചിരിയ്‌ക്കാം. താന്‍ വിശ്വസിച്ച പാര്‍ട്ടി തന്നെ ഒരു `ഗുണ്ടാ' പരിവേഷം ചാര്‍ത്താനാണ്‌ ആഗ്രഹിച്ചതെങ്കിലും പാര്‍ട്ടിയിലെ നല്ല ചില നേതാക്കള്‍ ഇന്നും സിന്ധുവിനെ സ്‌നേഹിയ്‌ക്കുന്നു എന്ന്‌ സിന്ധു എന്നോടൊരിക്കല്‍ പറഞ്ഞത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

 

സിന്ധു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലേക്ക്‌ തിരികെ പോകണമെന്നും വലിയൊരു നേതാവാകനമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ഇനി രാഷ്ട്രീയം എന്നോട്‌ മിണ്ടിപ്പോകരുതെന്നു പറഞ്ഞത്‌ മുന്‍കാല സിന്ധുവിനെ തിക്താനുഭവങ്ങള്‍ കൊണ്ടാണെന്നെനിക്കറിയാം. ഒരു പക്ഷെ ഉമ്മന്‍ചാണ്ടിയുടെ ഭാവി തലമുറയ്‌ക്ക്‌ ഒരു രാഷ്ട്രീയ ഭീഷണിയാകുമോ സിന്ധു എന്നതിനാലായിരിയ്‌ക്കാം ഈ തഴച്ചിലിന്റെ കാരണം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സിന്ധുവിനെ പാര്‍ട്ടിയിലേക്ക്‌ ക്ഷണിക്കണം, ബഹുമാനപ്പെട്ട പിണറായി വിജയനും, ശ്രീ . കോടിയേരി ബാലകൃഷ്‌ണനും ഇതിനു മുന്‍കൈയ്യെടുക്കുമെന്നു വിശ്വസിയ്‌ക്കുന്നു . സിന്ധുവിനോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കിലും കേരളത്തിലെ ഒരു നല്ല ശതമാനം വോട്ടുകള്‍ പാര്‍ട്ടിയ്‌ക്ക്‌ ലഭിക്കും എന്നെനിക്കുറപ്പുണ്ട്‌. ഒപ്പം പാര്‍ട്ടി സിന്ധുവിനെ വിളിച്ചാല്‍ തിരികെ പോകണം എന്ന്‌ സിന്ധുവിനോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. `തീയ്യില്‍ കുരുത്ത സിന്ധൂ ഒരു ഫീനക്‌സ്‌ പക്ഷിയെപ്പോലെ തിരിച്ചു വരണം`.

  Comments

  Mathew Varghese June 05, 2013 03:58

  Common Charly..how could you compare K.R Guaryamma with Sindhu Joy. Are you out of your mind or what??/

   


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.